മരിച്ചുപോയ സുഹൃത്തിന്റെ ഭാര്യയെ ജീവിതയാത്രയില്‍ ഒപ്പംകൂട്ടി യുവാവ് മാതൃകയായി
Feb 9, 2022, 11:52 IST
ചാമരാജനഗര്‍: (www.kvartha.com 08.02.2022) കോവിഡും തുടര്‍ന്നുണ്ടായ മറ്റ് പ്രതിസന്ധികളും കാരണം നിരവധി കുടുംബ ബന്ധങ്ങളില്‍ വിള്ളല്‍ വീണു. പരസ്പര വിശ്വാസവും അന്തസുമില്ലാത്ത ദാമ്പത്യജീവിതം മുന്നോട്ട് കൊണ്ടുപോകാനാകാതെ പലരും വേര് പിരിഞ്ഞു. ഇതിനിടയിലാണ് ഒരു ശുഭ വാര്‍ത്ത വരുന്നത്. ഭര്‍ത്താവിന്റെ മരണവുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുന്ന, തന്റെ ഉറ്റ സുഹൃത്തിന്റെ ഭാര്യയെ യുവാവ് വിവാഹം കഴിച്ചതായാണ് റിപോര്‍ടുകള്‍.
ചാമരാജനഗറിന് സമീപമുള്ള ഹനൂര്‍ ഗ്രാമത്തില്‍ നിന്നുള്ള 30 കാരിയായ അംബികയ്ക്ക് ഏഴ് വയസുള്ള കുട്ടിയുണ്ട്. ഭര്‍ത്താവ് കൊല്ലേഗല്‍ താലൂക്കിലെ മുള്ളൂര്‍ സ്വദേശി ചേതന്‍ കുമാര്‍ (41) കോവിഡ് വന്ന് മരണപ്പെട്ടു. എട്ട് വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. ബെംഗ്ളൂറില്‍ സ്ഥിരതാമസമാക്കിയ ചേതന്‍ കുമാര്‍ അവിടെ ഒരു സ്വകാര്യ ഫാക്ടറിയില്‍ ജോലി ചെയ്തു വരികയായിരുന്നു.

കോവിഡ് രണ്ടാം തരംഗത്തില്‍ ചേതന്‍ കുമാറിന് വൈറസ് ബാധയും ഉണ്ടാകുന്നതുവരെ കുടുംബം സന്തോഷമായി ജീവിച്ചു. ബെംഗ്ളൂറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചേതന്‍ കുമാര്‍ 15 ദിവസത്തോളം മരണത്തോട് മല്ലടിച്ച് മരിച്ചു. അംബികയ്ക്ക് ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടു, ചേതന്‍ കുടുംബത്തിന്റെ ഏക ആശ്രയമായതിനാല്‍, അവള്‍ക്ക് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഒരു മാര്‍ഗമില്ലായിരുന്നു.
അവളുടെ ദയനീയാവസ്ഥ കണ്ട് ചേതന്‍ കുമാറിന്റെ സുഹൃത്തുക്കള്‍ കുടുംബത്തെ സഹായിക്കാന്‍ തീരുമാനിച്ചു. കുടുംബത്തെ സാമ്പത്തികമായി സഹായിക്കാന്‍ സുഹൃത്തുക്കള്‍ പണം സ്വരൂപിച്ചു. അതിനിടെ ചേതന്‍ കുമാറിന്റെ സുഹൃത്ത് എം.ലോകേഷ് അംബികയെ വിവാഹം കഴിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചു. എന്നാല്‍ ചേതന്റെ മരണവുമായി പൊരുത്തപ്പെടാനാകാത്തതിനാല്‍ അംബിക വിസമ്മതിച്ചു.
എന്നാല്‍ ലോകേഷ് ചേതന്‍ കുമാറിന്റെ മാതാപിതാക്കളെയും അംബികയുടെ മാതാപിതാക്കളെയും മുതിര്‍ന്നവരെയും കാര്യം അറിയിച്ചു. ലോകേഷിന്റെ പിന്തുണയോടെ അംബികയ്ക്കും അവളുടെ ചെറിയ മകനും നല്ല ജീവിതം നയിക്കാന്‍ കുടുംബങ്ങള്‍ തീരുമാനിച്ചു. വീട്ടുകാര്‍ സമ്മതിച്ചെങ്കിലും അംബിക നിരസിക്കുകയും മാസങ്ങള്‍ നീണ്ട കൗണ്‍സിലിംഗിനും ഉപദേശത്തിനും ശേഷം ലോകേഷിനെ വിവാഹം കഴിക്കാന്‍ സമ്മതിക്കുകയുമായിരുന്നുവെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.
ജനുവരി 27ന് ബെംഗ്ളൂറിലെ സര്പഭൂഷണ ശിവയോഗി മഠം വളപ്പില്‍ വച്ചായിരുന്നു വിവാഹം. മഠാധിപതി ശ്രീ മല്ലികാര്‍ജുന സ്വാമിജി വിവാഹത്തില്‍ സന്തോഷം പ്രകടിപ്പിച്ചു, ലോകേഷിന്റെ ഉദ്ദേശ്യങ്ങള്‍ സമൂഹത്തിന് മാതൃകയാണെന്ന് പറഞ്ഞു. മല്ലികാര്‍ജുന ദേവരു, ഹംസഭാവി മഠത്തിലെ സിദ്ധലിംഗ സ്വാമിജി, മറ്റ് മത മേലധ്യക്ഷന്മാര് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.
'താനും ചേതന്‍ കുമാറും 13 വര്‍ഷത്തിലേറെയായി സൗഹൃദത്തിലായിരുന്നുവെന്ന് ലോകേഷ് പറഞ്ഞു.
ചേതനെ കോവിഡ് ബാധിച്ച് നഷ്ടപ്പെട്ടതിന് ശേഷം എനിക്ക് വിഷമം തോന്നി, അവന്റെ കുടുംബത്തിന് ഒരു പിന്തുണയാകാന്‍ ഞാന്‍ ആഗ്രഹിച്ചു. ആദ്യം സുഹൃത്തുക്കളോടും പിന്നീട് കുടുംബങ്ങളോടും ഇക്കാര്യം പറഞ്ഞു. ഇപ്പോള്‍ എല്ലാവരും ഞങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു,' അദ്ദേഹം പറഞ്ഞു. അംബികയുടെ ഏഴ് വയസുള്ള മകനും അമ്മയുടെ പുതിയ ജീവിതത്തിന് സാക്ഷിയായിരുന്നു.
Keywords: News, National, Friend, Wife, Husband, Marriage, Life, Son, Family, Death, Man Gives New Life To His Best Friend's Wife.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.