42 ലക്ഷം വിലവരുന്ന ദ്രവരൂപത്തിലുള്ള സ്വര്‍ണം മലാശയത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; കോഴിക്കോട് സ്വദേശി ഇംഫാല്‍ വിമാനത്താവളത്തില്‍ പിടിയില്‍
Sep 29, 2021, 15:27 IST
ന്യൂഡെല്‍ഹി: (www.kvartha.com 29.09.2021) സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെ കോഴിക്കോട് സ്വദേശി മണിപ്പൂരിലെ ഇംഫാല്‍ വിമാനത്താവളത്തില്‍ പിടിയിലായി. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് ശെരീഫാണ് പിടിയിലായത്. ദ്രവരൂപത്തിലാക്കിയ 900ഗ്രാം സ്വര്‍ണമാണ് ഇയാളില്‍നിന്ന് പിടികൂടിയത്. പിടികൂടിയ സ്വര്‍ണത്തിന് 42 ലക്ഷം രൂപ വിലവരുന്നമെന്ന് അധികൃതര്‍ അറിയിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.40ന് ഇംഫാലില്‍നിന്ന് ഡെല്‍ഹിയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തില്‍ യാത്ര ചെയ്യുന്നതിനാണ് ശെരീഫ് വിമാനത്താവളത്തിലെത്തിയത്. എന്നാല്‍ സുരക്ഷാ പരിശോധനയില്‍ ഇയാള്‍ അസ്വഭാവികമായി പെരുമാറിയതിനെ തുടര്‍ന്ന് സംശയം തോന്നിയ സുരക്ഷ ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധനക്ക് വിധേയമാക്കുകയായിരുന്നു.
തുടര്‍ന്ന് എക്‌സ്‌റേയില്‍ മലാശയത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചിരിക്കുന്നതായി കണ്ടെത്തി. 909.68 ഗ്രാം ഭാരമുള്ള നാല് പാകെറ്റ് സ്വര്‍ണ പേസ്റ്റാണ് കണ്ടെടുത്തത്. തുടര്‍ന്ന് സി ഐ എസ് എഫിലേയും കസ്റ്റംസിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ നടപടികള്‍ക്കായി ശെരീഫിനെ വിമാനത്താവളത്തിലെ അധികൃതര്‍ ഇവര്‍ക്ക് കൈമാറി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.