Man killed as punishment | 'അസമിലെ ഗ്രാമ കോടതി യുവാവിനെ ജീവനോടെ തീ കൊളുത്തി കൊന്നു'; ഒരു സ്ത്രീയെ കൊലപ്പെടുത്തിയതിനുള്ള ശിക്ഷയെന്ന് പൊലീസ്
Jul 10, 2022, 11:23 IST
അസം: (www.kvartha.com) ഒരു സ്ത്രീയെ കൊലപ്പെടുത്തിയതിനുള്ള ശിക്ഷയായി അസമിലെ ഗ്രാമ കോടതി യുവാവിനെ ജീവനോടെ കത്തിച്ചതായി പൊലീസ്. നാഗോണ്‍ ജില്ലയിലെ ബോര് ലാലുങ് മേഖലയിലെ ഒരു ഗ്രാമ കോടതിയാണ് യുവാവിനെ ജീവനോടെ കത്തിച്ചതെന്ന് പൊലീസിനെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട് ചെയ്തു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇയാളെ കാണാനില്ലാത്തതിനെ തുടര്‍ന്ന് ബന്ധുക്കളുടെ പരാതിയില്‍ അസം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതക വിവരം പുറത്തുവന്നത്. രഞ്ജിത് ബൊര്‍ദോലോ എന്ന യുവാവിനെയാണ് ജീവനോടെ കത്തിച്ചത്. പിന്നീട് മൃതദേഹം സംസ്കരിച്ചുവെന്ന് പ്രദേശവാസികള്‍ പറയുന്നു. പൊലീസ് മൃതദേഹം കണ്ടെടുത്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
'നാഗോണിലെ ബോര് ലാലുങ് മേഖലയില്‍ ഒരു പൊതു വിചാരണയ്ക്കിടെ ഒരാളെ ജീവനോടെ ചുട്ടുകൊന്നു. ഇയാള്‍ കൊലക്കുറ്റം ചെയ്തെന്ന് കണ്ടെത്തിയതിന് ശേഷം ജീവനോടെ കത്തിക്കുകയും പിന്നീട് മൃതദേഹം മറവ് ചെയ്യുകയും ചെയ്തതായി വിവരം ലഭിച്ചു. മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കുറച്ച് പേരെ കസ്റ്റഡിയിലെടുത്തു,' എസ്ഡിപിഒ എം ദാസിനെ ഉദ്ധരിച്ച് എ എന്‍ ഐ റിപോര്‍ട് ചെയ്തു.
ഗ്രാമത്തിലെ ഒരു സ്ത്രീയെ ബൊര്‍ദോലോ കൊലപ്പെടുത്തിയെന്ന സംശയത്തിലാണ് ക്രൂരമായ ശിക്ഷ ഗ്രാമ കോടതി വിധിച്ചത്. സബിത പാടോര്‍ എന്ന സ്ത്രീ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അസ്വാഭാവിക സാഹചര്യത്തില്‍ മരിക്കുകയായിരുന്നു. എന്നാല്‍ സ്ത്രീയെ താന്‍ കൊന്നുവെന്ന് ബൊര്‍ദോലോ സമ്മതിച്ചതോടെ പ്രാദേശിക ഗ്രാമ കോടതി കേസ് ഏറ്റെടുക്കുകയായിരുന്നു.
തുടര്‍ന്ന് രോഷാകുലരായ ജനക്കൂട്ടം അദ്ദേഹത്തെ ജീവനോടെ കത്തിച്ചു കൊലപ്പെടുത്തി. സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് നാഗോണ്‍ പൊലീസ് സൂപ്രണ്ട് ലീന ഡോളിനെ ഉദ്ധരിച്ച് ഐഎഎന്‍എസ് റിപോര്‍ട് ചെയ്തു.
Keywords: Man killed as punishment by Kangaroo Court, Assam, News, Dead Body, Court, Police, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.