പരപുരുഷ ബന്ധം; ബാര്‍ ഡാന്‍സറായ ഭാര്യയെ കുത്തിക്കൊന്നശേഷം മൃതദേഹം സൂട്‌കേസിലാക്കി, യുവാവ് അറസ്റ്റില്‍
Nov 24, 2016, 13:05 IST
മുംബൈ: (www.kvartha.com 24.11.2016) പരപുരുഷ ബന്ധം ആരോപിച്ച് ബാര്‍ ഡാന്‍സറായ ഭാര്യയെ കുത്തിക്കൊന്ന ശേഷം മൃതദേഹം സ്യൂട്‌ക്കേസിലാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വിത്തല്‍വാദിയിലെ ഉല്ലാസനഗറില്‍ കഴിഞ്ഞദിവസമാണ് സംഭവം.
രാജേഷ് ഖാന്‍ എന്ന 35കാരനാണ് ഭാര്യ ജാമിലയെ കൊലപ്പെടുത്തിയത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ബാര്‍ ഡാന്‍സറായ ഭാര്യയ്ക്ക് മറ്റ് പല പുരുഷന്മാരുമായുള്ള അടുപ്പമാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് ഖാന്‍ കുറ്റസമ്മതം നടത്തി.
കൊലനടത്തിയതിന് ശേഷം മൃതദേഹം ഉപേക്ഷിക്കാനായി ഇയാള്‍ സുഹൃത്ത് ഷാഫിയുള്ള ഷെയ്ഖിനെ വിളിച്ചിരുന്നു. എന്നാല്‍ ഷെയ്ഖ് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പശ്ചിമബംഗാളിലേ മുര്‍ഷിദാബാദിലുള്ള വീട്ടിലേക്ക് പോകുന്നതിനിടയില്‍ ഹൗറയില്‍ വച്ചാണ് ഖാന്‍ പോലീസ് പിടിയിലായത്. മൊബൈല്‍ സിഗ്‌നലുകള്‍ പിന്തുടര്‍ന്നാണ് സ്ഥലം കണ്ടെത്തിയത്.

Also Read:
വീട്ടിനകത്ത് കുഴഞ്ഞുവീണ അംഗണ്‍വാടി അധ്യാപിക ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു
Keywords: Man kills bar-girl wife, stuffs body in suitcase, Mumbai, Allegation, Dead Body, Youth, Arrest, Friends, Phone call, Police, West Bengal, House, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.