ഞെട്ടിക്കുന്ന ക്രൂരത: '8 വയസുള്ള പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തലയുമായി നാട് ചുറ്റി'; 2 കുട്ടികളുടെ പിതാവായ യുവാവ് അറസ്റ്റിൽ

 


സംബല്‍പൂര്‍: (www.kvartha.com 26.03.2022) ഒഡീഷയില്‍ എട്ടുവയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തലയുമായി ഗ്രാമം ചുറ്റിയെന്ന കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ്. ഒഡീഷയിലെ സംബല്‍പൂര്‍ ജില്ലയിലെ ജമന്‍കിര ഗ്രാമത്തിലാണ് സംഭവം. യുവാവ് ക്രൂരമായ കൊലപാതകം നടത്താനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

ഞെട്ടിക്കുന്ന ക്രൂരത: '8 വയസുള്ള പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തലയുമായി നാട് ചുറ്റി'; 2 കുട്ടികളുടെ പിതാവായ യുവാവ് അറസ്റ്റിൽ


'രാവിലെ ഒരു കൃഷിയിടത്തില്‍ പോയ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന പ്രതി കോടാലി ഉപയോഗിച്ചാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പിന്നീട് വെട്ടിമുറിച്ച തലയും പിടിച്ച് ഗ്രാമം ചുറ്റി. ശേഷം കുഴല്‍ക്കിണറിനടുത്ത് പോയി മുറിച്ച തല കഴുകി. ഇത് കണ്ട ഇയാളുടെ ഭാര്യ വഴക്കുണ്ടാക്കിയെങ്കിലും കോടാലി കാട്ടി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പ്രതി നിലത്ത് കിടന്ന് ഉറങ്ങി. ഈ സമയം പൊലീസ് സംഭവസ്ഥലത്തെത്തി പിടികൂടുകയായിരുന്നു', കുചിന്ദ സബ്ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ രാജ്കിഷോര്‍ മിശ്ര പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ ഇയാള്‍ മദ്യപാനിയാണെന്നും എന്നാല്‍ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബവുമായി യാതൊരുവിധ വൈരാഗ്യവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'എന്തിനാണ് കൊലപാതകം നടത്തിയതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല, രണ്ട് പെണ്‍മക്കളുടെ പിതാവായ പ്രതി ഭാര്യ അടക്കമുള്ള കുടുംബാംഗങ്ങളുമായി വഴക്കുണ്ടാക്കുക പതിവായിരുന്നു. മാനസികപ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാരും പറയുന്നു. കൊലനടത്തിയ ആയുധം പിടിച്ചെടുത്തു, പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർടത്തിനയച്ചു. അന്വേഷണം തുടരുകയാണ്', ജമന്‍കിര പൊലീസ് ഇന്‍സ്പെക്ടര്‍ പ്രേംജീത് ദാസ് പറഞ്ഞു.

Keywords: Man kills eight-year-old girl, roams village with severed head in Odisha; arrested later, National, Odisha, News, Top-Headlines, Man, Arrested, Girl, Police, Wife, Drunkard, Murder, Investigation, Crime.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia