ഭാര്യയുടെ സ്ത്രീധന പീഡന കേസിന് പ്രതികാരമായി ഭര്‍ത്താവ് ഹണിമൂണ്‍ ചിത്രം നെറ്റിലിട്ടു

 


ജലന്ധര്‍: ഭാര്യ നല്‍കിയ സ്ത്രീധന പീഡന കേസിന് പ്രതികാരം തീര്‍ക്കാന്‍ ഭര്‍ത്താവ് ഹണിമൂണ്‍ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലിട്ടു. ജലന്തര്‍ സ്വദേശിയായ തന്യാ ഗോയലാണ് ബാങ്ക് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് നിതിന്‍ ഗോയലിനെതിരെ പരാതിയുമായി രംഗത്തുവന്നത്.

ഹണിമൂണ്‍ ചിത്രങ്ങള്‍ ബാങ്ക് മാനേജര്‍മാരായ പലര്‍ക്കും ഇമെയില്‍ അയച്ചു കൊടുത്ത നിതിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭാര്യയുടെ അമ്മ ജോലി ചെയ്യുന്ന പാട്യാല ബാങ്കിന്റെ മാനേജര്‍മാര്‍ക്കാണ് അവരുടെ ഇമെയില്‍ വിലാസത്തില്‍ ചിത്രങ്ങള്‍ അയച്ചു കൊടുത്തത്.

പാട്യാല ബാങ്കിന്റെ രാജ്യം മുഴുവനുമുള്ള മാനേജര്‍മാര്‍ക്ക് ഇയാള്‍ ചിത്രങ്ങള്‍ നല്‍കിയതായാണ് പരാതി. സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ നിധിന്‍ പലപ്പോഴായി തന്യായെ മര്‍ദിക്കാറുണ്ട്. അഞ്ച് ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു പീഡനം.

ഭാര്യയുടെ സ്ത്രീധന പീഡന കേസിന് പ്രതികാരമായി ഭര്‍ത്താവ് ഹണിമൂണ്‍ ചിത്രം നെറ്റിലിട്ടുപീഡനത്തെ തുടര്‍ന്ന് തന്യാ സ്വന്തം വീട്ടിലായിരുന്നു താമസം. ഹണിമൂണ്‍ കാലം കഴിയുന്നതിന് മുമ്പ് തന്നെ സ്ത്രീധന പീഡനവും ഭര്‍ത്താവ് ആരംഭിക്കുകയായിരുന്നു. തന്യയുടെ അമ്മയെ ജോലിയില്‍ നിന്നും പുറത്താക്കുമെന്ന് നിതിന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പിതാവ് വിനോദ് ഗാരഗ് പറഞ്ഞു.
Keywords : Wife, Case, Husband, Dowry, Police, Complaint, Email, Honey Moon, Photo, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia