Booked | തെരുവ് നായയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍; യുവാവിനെതിരെ കേസെടുത്ത് പൊലീസ്
Feb 7, 2023, 14:29 IST
താനെ: (www.kvartha.com) തെരുവ് നായയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. താനെ ജില്ലയിലെ ഉല്ലാസ് നഗര്‍ മേഖലയിലാണ് സംഭവം റിപോര്‍ട് ചെയ്തത്. കഴിഞ്ഞദിവസങ്ങളിലാണ് ഇതിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. നഗരത്തിലെ ഗെയ്ക്വാദ് പാഡക് സമീപത്ത് വെച്ചാണ് തെരുവ് നായയോടുള്ള യുവാവിന്റെ ക്രൂരത.
പ്രവീണ്‍ താംബെ എന്നയാളാണ് പ്രതി എന്ന് വൈകാതെ തന്നെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ ഉല്ലാസ് നഗര്‍ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തു. സംഭവം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് മുംബൈയില്‍ തെരുവുനായകള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടന പരാതിയുമായി രംഗത്തെത്തുകയായിരുന്നു.
യുവാവിന്റെ വിലാസം സഹിതം സംഘടന സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഇതേതുടര്‍ന്നാണ് പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പിടിക്കപ്പെടുമെന്ന് ബോധ്യമായതോടെ പ്രതി ഒളിവില്‍ പോയിരിക്കയാണ്. ഇയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.