Riding Bicycle | 9 കുട്ടികളുമായി അപകടകരമാംവിധം സൈകിള്‍ യാത്ര; വീഡിയോ വൈറല്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) ഒമ്പതു കുട്ടികളുമായി അപകടകരമാംവിധം സൈകിള്‍ യാത്ര ചെയ്യുന്ന യുവാവിന്റെ വീഡിയോ വൈറല്‍. ജെയ്കി യാദവ് എന്ന ഉപയോക്താവ് ട്വിറ്ററില്‍ ഷെയര്‍ ചെയ്ത വീഡിയോ ആണ് വൈറലായിരിക്കുന്നത്.

ലോകജനസംഖ്യ 800 കോടിയില്‍ എത്തിയത് കഴിഞ്ഞ ദിവസം വലിയ വാര്‍ത്തയായിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള ചര്‍ചകള്‍ സോഷ്യല്‍ മീഡിയയില്‍ പൊടിപൊടിക്കുകയും ചെയ്യുന്നു. നിരവധി ട്രോളുകളും വീഡിയോകളും പ്രചരിക്കുന്നുമുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ജെയ്കി യാദവ് ഷെയര്‍ ചെയ്തത്.

Riding Bicycle | 9 കുട്ടികളുമായി അപകടകരമാംവിധം സൈകിള്‍ യാത്ര; വീഡിയോ വൈറല്‍

ഒരാള്‍ ഒമ്പത് കുട്ടികളേയും കൊണ്ട് സൈകിളില്‍ യാത്ര ചെയ്യുന്നതാണ് വീഡിയോ. മൂന്നു കുട്ടികള്‍ പിന്നിലാണ് ഇരിക്കുന്നത്. ഒരാള്‍ സൈകിള്‍ ചവിട്ടുന്ന ആളുടെ കഴുത്തില്‍ പിടിച്ചുനിന്നപ്പോള്‍ രണ്ട് പേര്‍ അയാളുടെ കൈകളിലും തൂങ്ങിനില്‍ക്കുന്നുണ്ട്. മൂന്നു പേര്‍ മുന്നിലും ഇരിക്കുന്നുണ്ട്. ഇതില്‍ ഒരു കുട്ടി മുന്‍ഭാഗവും കടന്ന് ചക്രത്തിന് തൊട്ടുമുന്നിലാണ് ഇരിക്കുന്നത്.

എന്നാല്‍ വീഡിയോ എവിടെ നിന്നുള്ളതാണെന്നത് വ്യക്തമല്ല. റോഡിലൂടെ പോയ ഒരാളാണ് വീഡിയോ പകര്‍ത്തിയത്. കുട്ടികള്‍ ക്യാമറയിലേക്ക് നോക്കുന്നതും വീഡിയോയില്‍ കാണാം. ഇതുവരെ ലക്ഷക്കണക്കിനാളുകള്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു.

'ഇന്ന് ലോകജനസംഖ്യ എട്ട് ബില്ല്യന്‍ ആയിരിക്കുന്നു. ഈ നേട്ടം കൈവരിക്കുന്നതിന് ഇത്തരം ആളുകള്‍ വളരെയധികം സംഭാവന ചെയ്തിട്ടുണ്ട്' എന്ന കുറിപ്പോടെയാണ് ജെയ്കി യാദവ് വീഡിയോ ട്വീറ്റ് ചെയ്തത്. ഇതിന് താഴെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി കമന്റുകളും നിറഞ്ഞിട്ടുണ്ട്.

ഇത്രയും കുട്ടികള്‍ എന്ന് ഒരാള്‍ അദ്ഭുതത്തോടെ ചോദിക്കുന്നുണ്ട്. ഇത്രയും അപകടകരമായ വിധം സൈകിളില്‍ കുട്ടികളെ കൊണ്ടുപോകാനുള്ള ധൈര്യം സമ്മതിക്കണം എന്ന് മറ്റൊരാളും കുറിച്ചു. ഇത് മുഴുവന്‍ ഒരാളുടെ കുട്ടികള്‍ ആണെന്നതിന് തെളിവൊന്നും ഇല്ലല്ലോ എന്നാണ് മറ്റൊരാള്‍ ചോദിക്കുന്നത്.

Keywords: Man Seen Riding Bicycle With 9 Kids In Tow, Video Leaves Internet Divided, New Delhi, News, Population, Twitter, Video, Children, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia