Murder Case | തോട്ടം കാവൽക്കാരൻ വെടിയേറ്റ് മരിച്ച കേസ്: വനപാലകർ വീണ്ടും ജയിലിലേക്ക്

 


തേനി: (KVARTHA) കൂടല്ലൂരിന് സമീപം തോട്ടം കാവൽക്കാരൻ വെടിയേറ്റ് മരിച്ച കേസിൽ അറസ്റ്റിലായ വനപാലകരുടെ കസ്റ്റഡി കാലാവധി പൂർത്തിയാക്കി ജയിലിലേക്ക് അയച്ചു. കേസിൽ പ്രതികളായ ഉദ്യോഗസ്ഥരെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഫോറസ്റ്റർ തിരുമുരുകനും ഫോറസ്റ്റ് വാചർ ബെന്നി എന്ന ജോർജുമാണ് കേസിലെ പ്രതികൾ.

Murder Case | തോട്ടം കാവൽക്കാരൻ വെടിയേറ്റ് മരിച്ച കേസ്: വനപാലകർ വീണ്ടും ജയിലിലേക്ക്

കഴിഞ്ഞ ഒക്ടോബർ 29ന് രാത്രിയിലാണ് കേസിന് ആസ്പദമായ സംഭവം. കുള്ളപ്പഗൗണ്ടൻപ്പെട്ടി ഫോറസ്റ്റ് ഡിവിഷൻ മേഖലയിൽ പട്രോളിങ് നടത്തിയ ഫോസ്റ്റ് ഉദ്യോഗസ്ഥരെ മാരക ആയുധങ്ങളുമായി വനത്തോട് ചേർന്നുള്ള തോട്ടത്തിലെ കാവൽക്കാരനായിരുന്ന ഈശ്വരൻ എന്നയാൾ ആക്രമിക്കാൻ എത്തിയപ്പോൾ സ്വയരക്ഷയ്ക്ക് വെടിയുതിർക്കുകയായിരുന്നുവെന്നാണ് അറസ്റ്റിലായവർ പറയുന്നത്. ഈശ്വരൻ സ്ഥിരം വേട്ടക്കാരനാണെന്നും ഇവർ പറയുന്നു.

എന്നാൽ വനപാലകർക്ക് ഈശ്വരനോട് മുൻ വിരോധമുണ്ടെന്നും കേസ് പുനരന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുകൾ മദ്രാസ് ഹൈകോടതി മധുര ബ്രാഞ്ചിൽ ഹർജി ഫയൽ ചെയ്തു. കോടതി നിർദേശ പ്രകാരം തേനി ജില്ലാ പൊലീസ് മേധാവി നടത്തിയ അന്വേഷണത്തിൽ ബന്ധുക്കളുടെ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കാട്ടി കോടതിക്ക് റിപോർട് നൽകി. പിന്നാലെ പ്രതികളെ അറസ്റ്റ് ചെയ്യാൻ കോടതി നിർദേശവും നൽകി. ഇതേതുടർന്ന് ഫെബ്രുവരി 28ന് തിരുമുരുകനെയും ബെന്നിയെയും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയായിരുന്നു.

ഇരുവരെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉത്തംപാളയം കോടതിയിൽ അപേക്ഷ നൽകിയതിനെ തുടർന്ന് മൂന്ന് ദിവസത്തേക്കാണ് കോടതി അനുമതി നൽകിയത്. ഇതേത്തുടർന്ന് തിരുമുരുകനെയും ജോർജിനെയും കസ്റ്റഡിയിലെടുത്ത് കുമളി പോലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതിന് ശേഷം കോടതിയിൽ ഹാജരാക്കി. തിരുമുരുകനെ മധുര ജോർജിനെ ശ്രീ വില്ലിപുത്തൂരം എന്നിവിടങ്ങളിലെ ജയിലേക്ക് മാറ്റി.

Keywords; Police Booked, Theni, Tamil Nadu, Crime, Kudalur, Gardner, Shot, Dead, Forest, Police, Forest Guards, Jail, Remanded, Custody, Case, Man shot dead in forest: Forest guards back to jail.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia