Video | ഐപിഎല്‍ മത്സരം നടക്കുന്നതിനിടെ സ്റ്റേഡിയത്തില്‍ കിടന്ന് ജിയോ സിനിമയില്‍ കളി അസ്വദിച്ച് യുവാവ്; വൈറലായി വീഡിയോ
May 12, 2023, 17:20 IST
ജയ്പുര്‍: (www.kvartha.com) ഒരു ഐപിഎല്‍ മത്സരം നടക്കുന്ന സ്റ്റേഡിയത്തില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. സ്റ്റേഡിയത്തിലെ കസേരയില്‍ കിടന്ന് കൊണ്ട് അതേ മത്സരം ജിയോ സിനിമയില്‍ ആസ്വദിക്കുന്ന ആരാധകനാണ് വീഡിയോയിലുള്ളത്.
സാമൂഹ്യ മാധ്യമങ്ങള്‍ ഈ വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞു. ജിയോ സിനിമയ്ക്ക് ഇതില്‍ കൂടുതല്‍ എന്ത് പ്രമോഷന്‍ വേണമെന്നാണ് ആളുകള്‍ കമന്റ് ചെയ്യുന്നത്. ഐപിഎല്‍ മത്സരങ്ങള്‍ സൗജന്യമായി സ്ട്രീം ചെയ്തുകൊണ്ട് ജിയോ സിനിമ ക്രികറ്റ് പ്രേമികളെ ഒന്നടങ്കം കയ്യിലെടുത്തിരിക്കുകയാണ്.
അതേസമയം, ഐപിഎല്ലില്‍ മുംബൈ ഇന്‍ഡ്യന്‍സ്, ഗുജറാത് ടൈറ്റന്‍സിനെ നേരിടും. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. പ്ലേ ഓഫ് ഏതാണ്ട് ഉറപ്പിച്ച ഗുജറാതും പ്ലേ ഓഫിനായി പൊരുതുന്ന മുംബൈയും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്. മുംബൈയുടെ കളരിയില്‍ അടിയും തടയും പഠിച്ച ഹാര്‍ദിക് പാണ്ഡ്യക്ക് കീഴില്‍ ഗുജറാത് ഏറ്റവും സ്ഥിരതയുള്ള ടീമായിക്കഴിഞ്ഞു.
ഓപനര്‍ ശുഭ്മാന്‍ ഗിലും വെടിക്കെട്ട് വീരന്‍ ഡേവിഡ് മിലറും നയിക്കുന്ന ബാറ്റിംഗ് നിരയ്ക്കും പേസര്‍ മുഹമ്മദ് ശമിയും വിസ്മയ സ്പിനര്‍ റാശിദ് ഖാനും നയിക്കുന്ന ബൗളിംഗ് നിരയ്ക്കുമൊപ്പം ഹാര്‍ദിക്കിന്റെ ഓള്‍റൗണ്ട് മികവ് കൂടിയാവുമ്പോള്‍ ഗുജറാതിന് ആശങ്കയൊന്നുമില്ല. അഹ് മദാബാദിലേറ്റ 55 റണ്‍സ് തോല്‍വിക്ക് പകരംവീട്ടാന്‍ കൂടിയാണ് മുംബൈ ഇന്‍ഡ്യന്‍സ് സ്വന്തം കാണികള്‍ക്ക് മുന്നിലിറങ്ങുന്നത്.
Keywords: News, National-News, National, Sports-News, Sports, Video, Social-Meida-News, Man Streams IPL Match On His Phone As He Sits Inside The Stadium In Next Level Jugad.I don’t think JioCinema would find a better advertisement than this 😊pic.twitter.com/9mnneamZcj
— Gabbar (@GabbbarSingh) May 11, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.