Compensation | 'ഓർഡർ ചെയ്തത് വെജിറ്റേറിയൻ വിഭവം, ലഭിച്ചത് മാംസാഹാരം'! മതവിശ്വാസത്തെ വ്രണപ്പെടുത്തിയെന്ന് പരാതി; റെസ്റ്റോറന്റിൽ നിന്ന് 30.50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്താവ്
Apr 7, 2024, 13:03 IST
അഹ്മദാബാദ്: (KVARTHA) താൻ ഓർഡർ ചെയ്ത വെജിറ്റേറിയൻ വിഭവത്തിന് പകരം മാംസാഹാരം നൽകിയതായും ബ്രാഹ്മണനെന്ന നിലയിലുള്ള തൻ്റെ മതവിശ്വാസത്തെ വ്രണപ്പെടുത്തിയെന്നും ആരോപിച്ച് 30.50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റസ്റ്റോറൻ്റിനെതിരെ നിയമനടപടിയുമായി ഉപഭോക്താവ്. ഗൗരംഗ് റാവൽ എന്നയാളാണ് പരാതിക്കാരൻ.
'മാർച്ച് ഏഴിന് സഹോദരിക്കും അളിയനും ഒപ്പം ക്യൂബ് ലോഞ്ച് എന്ന റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ വന്നിരുന്നു. മറ്റ് വിഭവങ്ങൾക്കൊപ്പം വെജ് മഖൻവാലയും ഓർഡർ ചെയ്തു. എന്നിരുന്നാലും, വിഭവം ലഭിച്ചപ്പോൾ അത് സസ്യാഹാരമല്ലെന്ന് സംശയം തോന്നി. ജീവനക്കാരനോട് പരാതിപ്പെട്ടപ്പോൾ അത് സസ്യാഹാരം തന്നെയാണെന്ന് ഉറപ്പ് നൽകുകയും കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു.
തുടർന്ന് കഴിച്ച് കഴിഞ്ഞപ്പോൾ 'മുർഗ് മഖൻവാല' എന്ന ചിക്കൻ വിഭവമാണ് തങ്ങൾക്ക് തന്നതെന്ന് മനസിലായി. റെസ്റ്റോറന്റ് ജീവനക്കാരോട് ഇത് ചൂണ്ടിക്കാട്ടിയപ്പോൾ അവർ തെറ്റ് സമ്മതിച്ചു. റെസ്റ്റോറൻ്റ് മാനേജ്മെൻ്റ് പിഴവിന് രേഖാമൂലം ക്ഷമാപണം നടത്തുകയും ചെയ്തു. എന്നാൽ സഹോദരിക്ക് അസുഖം വരികയും ഛർദിക്കുകയും ചെയ്തു, ഇത് കുടുംബത്തിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. തൻ്റെ പരാതി റസ്റ്റോറൻ്റ് ഗൗരവമായി എടുത്തതുമില്ല', ഗൗരംഗ് റാവൽ പറയുന്നു.
അഹ്മദാബാദ് (റൂറൽ) ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ അഭിഭാഷകനായ കുന്തൽ ജോഷി മുഖേനയാണ് ഗൗരംഗ് കേസ് ഫയൽ ചെയ്തത്. സംഭവത്തെ തുടർന്നുണ്ടായ മാനസിക വിഷമത്തിന് 10 ലക്ഷം രൂപയും തൻ്റെ ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങൾ ലംഘിച്ചതിന് 20 ലക്ഷം രൂപയും കേസ് നടത്തുന്നതിനുള്ള ചിലവുകൾക്കായി 50,000 രൂപയുമാണ് ഇദ്ദേഹം ആവശ്യപ്പെടുന്നത്.

Keywords: Restaurant, Compensation, Vegetarian Dish, Ahmedabad, Meat, Brahmin, Religious Belief, Legal, Customer, Cube Lounge, Veg Makhanwala, Chicken, Murgh Makhanwala, Man Sues Restaurant Over Non-Veg Food: Ahmedabad Resident Seeks 30.50 Lakh Compensation After Eatery Serves Him Murg Makhanwala in Place of Vegetarian Dish.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.