താരപുത്രന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പെണ്‍കുട്ടിയെ പറ്റിച്ചതായി പരാതി

 


ഹൈദരാബാദ്: (www.kvartha.com 18/02/2015) തെന്നിന്ത്യന്‍ സൂപ്പര്‍താരം നാഗാര്‍ജുനയുടെ മകന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട്  ഉണ്ടാക്കി പെണ്‍കുട്ടിയെ പറ്റിച്ചതായി പരാതി. ദേവിനേനി അഭിനവ് എന്ന യുവാവാണ് നാഗാര്‍ജുനയുടെ മകന്റെ പേരില്‍ ഫെയ്‌സ്ബുക്ക് ഉണ്ടാക്കി 23 കാരിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയത്.


ഫെയ്‌സ്ബുക്കില്‍  നാഗാര്‍ജുനയുടെ മകന്‍ അഖിനേനി അഖിലിന്റെ പേരും പ്രൊഫൈല്‍ ചിത്രവും നല്‍കി താന്‍ നാഗാര്‍ജുനയുടെ മകനാണെന്ന രീതിയില്‍ പെണ്‍കുട്ടിയെ പരിചയപ്പെടുത്തുകയായിരുന്നു. ഇതോടെ യുവാവിന്റെ പ്രണയാഭ്യര്‍ത്ഥന പെണ്‍കുട്ടി സ്വീകരിച്ചു.

എന്നാല്‍ പ്രണയത്തിലായി വെറും മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ ഇവന്റ് മാനേജരായ പെണ്‍കുട്ടിക്ക് താന്‍ കബളിപ്പിക്കപ്പെട്ടതായി മനസിലായി. എന്നാല്‍  കള്ളത്തരം പിടികൂടിയ വിവരം യുവാവിനെ അറിയിക്കാതെ പെണ്‍കുട്ടി പ്രണയം തുടരുകയായിരുന്നു.

പിന്നീട് പെണ്‍കുട്ടി യുവാവിനെ നേരില്‍ കാണണമെന്ന് അഭ്യര്‍ത്ഥിച്ചു. പെണ്‍കുട്ടിയുടെ അഭ്യര്‍ത്ഥന സ്വീകരിച്ച യുവാവ് കാണാനെത്തിയപ്പോള്‍ അവിടെ കാത്തിരുന്നത് പെണ്‍കുട്ടിയുടെ ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു. ആള്‍മാറാട്ടം നടത്തിയതിന് അവര്‍ യുവാവിനെ പൊതിരെ തല്ലുകയും ചെയ്തു.

താരപുത്രന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പെണ്‍കുട്ടിയെ പറ്റിച്ചതായി പരാതിഅതിനുശേഷം  പോലീസില്‍ ഏല്‍പ്പിച്ചു. എന്നാല്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി വഞ്ചിച്ചെന്ന് കാട്ടി
യുവാവിനെതിരെ കേസെടുക്കാന്‍ വകുപ്പില്ലെന്നാണ് പോലീസ് അറിയിച്ചത്. മാത്രമല്ല പ്രണയത്തിലായി മൂന്നു ദിവസത്തിനകം തന്നെ അക്കൗണ്ട് വ്യാജമാണെന്നറിഞ്ഞിട്ടും പ്രണയം തുടര്‍ന്നതെന്തിനാണെന്ന് പോലീസ് പെണ്‍കുട്ടിയോട് ചോദിക്കുകയും ചെയ്തു.

ഇതോടെ തന്നെ അകാരണമായി മര്‍ദിച്ച പെണ്‍കുട്ടിക്കും ബന്ധുക്കള്‍ക്കുമെതിരെ കേസുകൊടുക്കാനുള്ള ശ്രമത്തിലാണ് യുവാവ്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
സ്‌കൂട്ടറില്‍ ലോറിയിടിച്ച് ഗൃഹനാഥന്‍ മരിച്ചു
Keywords:  Man thrashed for posing as Nagarjuna's son Akhil on Facebook, Hyderabad, Police, Case, Complaint, Attack, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia