Snake Bites| പിടികൂടിയ പാമ്പിന്റെ തലയില്‍ ചുംബിക്കാന്‍ ശ്രമിച്ചു; യുവാവിന്റെ ചുണ്ടില്‍ തന്നെ കൊത്തി രാജവെമ്പാല -വീഡിയോ
ബെംഗ്‌ളുറു: (www.kvartha.com) പിടികൂടിയ പാമ്പിന്റെ തലയില്‍ ചുംബിക്കാന്‍ ശ്രമിച്ച യുവാവിന്റെ ചുണ്ടില്‍ രാജവെമ്പാല കൊത്തി. കര്‍ണാടകയിലെ ശിവമോഗ ജില്ലയിലെ ഭദ്രാവതിയിലെ ബൊമ്മനകട്ടെയിലാണ് സംഭവം. കടിയേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാമ്പിനെ പിടികൂടിയ ശേഷം തലയില്‍ ചുംബിക്കാന്‍ ശ്രമിക്കുന്നതിനിടെ പാമ്പ് തിരിഞ്ഞു ചുണ്ടില്‍ കടിക്കുകയായിരുന്നു. ശേഷം പാമ്പ് യുവാവിന്റെ കൈയില്‍നിന്ന് നിലത്തു വഴുതിവീണു. ചുറ്റുമുണ്ടായിരുന്നവര്‍ പാമ്പിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
കടിയേറ്റ യുവാവ് അപകടനില തരണം ചെയ്തതാണ് വിവരം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
In a horrifying video which has surfaced online, a man from #Karnataka's #Shivamogga was bitten by the #Cobra on the lip when he tried to kiss it. He survived the #SnakeBite.#ViralVideo #Snake pic.twitter.com/d3ge1A5Wx6
— Hate Detector 🔍 (@HateDetectors) October 1, 2022
Keywords: News, Karnataka, National, Video, Snake, hospital, Man Tries To Kiss King Cobra On Head, Gets Bit On The Lip.