നിസ്ക്കാരത്തിനിടയില്‍ ഡല്‍ഹി ജമാ മസ്ജിദ് ഇമാമിനെ മണ്ണെണ്ണയൊഴിച്ച് കത്തിക്കാന്‍ ശ്രമം
Oct 27, 2014, 19:59 IST
ന്യൂഡല്‍ഹി: (www.kvartha.com 27.10.2014) മഗ് രിബ് നിസ്ക്കാരത്തിനിടയില്‍ ഡല്‍ഹി ജമാ മസ്ജിദ് ഷാഹി ഇമാമിനെ ജീവനോടെ കത്തിക്കാന്‍ ശ്രമം. ഇമാം സെയ്ദ് അഹമ്മദ് ബുഖാരിയെ മണ്ണെണ്ണയൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ച കമാലുദ്ദീന് (32) എന്നയാളെ പോലീസ് അറസ്റ്റുചെയ്തു.
ഞായറാഴ്ച മഗ് രിബ് നിസ്ക്കാരം നടക്കുന്നതിനിടയിലായിരുന്നു ഇമാമിന് നേര്‍ക്ക് ആക്രമണമുണ്ടായത്. ഇയാള്‍ക്കെതിരെ പോലീസ് കൊലപാതകശ്രമത്തിന് കേസെടുത്തു.
നിസ്ക്കാരത്തിനിടയില്‍ ഇമാമിന്റെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച കമാലുദ്ദീനെ ലൈറ്റര്‍ കത്തിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇമാമിന്റെ സുരക്ഷ ഗാര്‍ഡുകള്‍ തടയുകയായിരുന്നു.
തുടര്‍ന്നിയാളെ പോലീസിന് കൈമാറി.
പശ്ചിമ ബംഗാള്‍ 24 പര്‍ഗനാസ് സ്വദേശിയാണ് കമാലുദ്ദീന്. ഇയാള്‍ക്ക് മാനസീക അസ്വാസ്ഥ്യമുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇമാമിനെ വധിക്കാനായി ഇയാള്‍ പശ്ചിമ ബംഗാളില്‍ നിന്നും ട്രെയിനില്‍ ഡല്‍ഹിയിലെത്തിയെന്നാണ് മൊഴി. പോലീസ് അന്വേഷണം ആരംഭിച്ചു.
SUMMARY: The Shahi Imam of north Delhi’s Jama Masjid was attacked by a 32-year-old man during evening prayers on Sunday, the police said.
Keywords: Delhi Jama Masjid, Shahi Imam, Set ablaze, Kerosene, Murder attempt,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.