ഓടിക്കൊണ്ടിരുന്ന ബസില്‍ താലി ചാര്‍ത്താന്‍ ശ്രമം; പെണ്‍കുട്ടി ചെരിപ്പൂരിയടിച്ച യുവാവിനെ യാത്രക്കാര്‍ പൊതിരെ തല്ലി

 


മധുര: (www.kvartha.com 22.07.2015) സ്‌കൂളിലേയ്ക്ക് പോകുന്നതിനിടയില്‍ ബസിനുള്ളില്‍ വിദ്യാര്‍ത്ഥിനിയെ താലി ചാര്‍ത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. 33കാരനായ കല്ലനൈയാണ് അറസ്റ്റിലായത്. ഒരു കള്ള് ഷാപ്പിലെ ജീവനക്കാരനാണ് യുവാവ്.

ഏറെ നാളായി യുവാവ് പെണ്‍കുട്ടിയുടെ പിന്നാലെ നടക്കാന്‍ തുടങ്ങിയിട്ട്. സംഭവ ദിവസവും ഇയാള്‍ പെണ്‍കുട്ടിക്ക് പിന്നാലെ ബസില്‍ കയറി. യാത്രയ്ക്കിടയില്‍ പൊടുന്നനെ സീറ്റില്‍ നിന്നുമെണീറ്റ യുവാവ് പെണ്‍കുട്ടിയുടെ കഴുത്തില്‍ താലി ചാര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ കരുതിയിരുന്ന പെണ്‍കുട്ടി ശ്രമം തടയുകയും ചെരിപ്പൂരി യുവാവിനെ അടിക്കുകയും ചെയ്തു.

ഇതോടെ യാത്രക്കാര്‍ അടി ഏറ്റെടുത്തു. ഒടുവില്‍ പോലീസെത്തിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.
ഓടിക്കൊണ്ടിരുന്ന ബസില്‍ താലി ചാര്‍ത്താന്‍ ശ്രമം; പെണ്‍കുട്ടി ചെരിപ്പൂരിയടിച്ച യുവാവിനെ യാത്രക്കാര്‍ പൊതിരെ തല്ലി

SUMMARY:
A 33-year-old man was arrested after he allegedly attempted to tie a mangalasutra to a girl in a bus near Madurai on Tuesday, police said.

Keywords: Bus, Madura, Mangalsutra, Ties knot,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia