Viral Video | കടുത്ത ചൂടിൽ നിന്ന് രക്ഷ നേടാൻ ഇങ്ങനെയുമൊരു 'എ സി'! രസകരമായ വീഡിയോ വൈറൽ
May 1, 2024, 20:58 IST
ന്യൂഡെൽഹി: (KVARTHA) രാജ്യമെങ്ങും കടുത്ത ചൂടിൽ വെന്തുരുകുമ്പോൾ ആളുകൾ അതിനെ മറികടക്കാൻ സാധ്യമായ എല്ലാ വഴികളും തേടുകയാണ്. വിപണികളിൽ എയർ കണ്ടീഷനറുകളും കൂളറുകളും നിറഞ്ഞിരിക്കുന്നു. ഇതിനിടെ രസകരമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ചൂടിനെ തോൽപ്പിക്കാൻ കൂളറും റഫ്രിജറേറ്ററും ചേർത്ത് സമർത്ഥമായി ഉപയോഗിക്കുന്നത് കാണാം.
വീഡിയോയിൽ ഒരു കൂളറിന് മുന്നിൽ ഒരാൾ ഉറങ്ങുന്നത് വ്യക്തമാണ്, തൊട്ടുപിന്നിൽ ഫ്രിഡ്ജുമുണ്ട്.
ഫ്രിഡ്ജിന്റെ വാതിൽ തുറന്നിരിക്കുന്നു, അതിൽ നിന്നുള്ള തണുത്ത കാറ്റ് കൂളറിൽ എത്തുന്നു. ഇത് മുന്നിൽ ഉറങ്ങുന്നയാൾക്ക് ആശ്വാസം നൽകുന്നു.
വീഡിയോയിൽ ഒരു കൂളറിന് മുന്നിൽ ഒരാൾ ഉറങ്ങുന്നത് വ്യക്തമാണ്, തൊട്ടുപിന്നിൽ ഫ്രിഡ്ജുമുണ്ട്.
ഫ്രിഡ്ജിന്റെ വാതിൽ തുറന്നിരിക്കുന്നു, അതിൽ നിന്നുള്ള തണുത്ത കാറ്റ് കൂളറിൽ എത്തുന്നു. ഇത് മുന്നിൽ ഉറങ്ങുന്നയാൾക്ക് ആശ്വാസം നൽകുന്നു.
സാഹചര്യങ്ങൾക്കനുസരിച്ച് ബുദ്ധിപരമായി കാര്യങ്ങൾ ചെയ്യാൻ ഇന്ത്യയിലെ ആളുകൾ എങ്ങനെ മിടുക്കരാണെന്ന് ഈ വീഡിയോ കാണിക്കുന്നുവെന്നാണ് നെറ്റിസൻസ് പ്രതികരിച്ചത്. എന്നാൽ സയൻസ് പ്രകാരം ഇത് മുറി ചൂടാക്കുകയും തണുപ്പ് നൽകില്ലെന്നും ചിലർ അഭിപ്രായപ്പെട്ടു.How to use your refrigerator as air conditio pic.twitter.com/QAW8QWLWmx
— Eminent Woke (@WokePandemic) April 30, 2024
Keywords: News, News-Malayalam-News, National, Election-News, Viral Video, Man Used Refrigerator as Air Conditioner, 'Desi Jugaad' Goes Viral on Social Media.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.