15 ദിവസമെടുത്ത് 1400 കിലോമീറ്ററോളം കാല്‍നടയായി യാത്ര; നാട്ടിലെത്തി ക്വാറന്റൈനില്‍ പ്രവേശിപ്പിച്ച 35കാരന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു

 



ലഖ്‌നൗ: ( www.kvartha.com 29.04.2020) ലോക് ഡൗണിനിടെ കാല്‍നടയായി നാട്ടിലേക്ക് യാത്ര ചെയ്ത യുവാവ് മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു. മുംബൈയില്‍ നിന്ന് ഉത്തര്‍പ്രദേശത്തിലേക്ക് കാല്‍നടയായി യാത്ര ചെയ്ത 35കാരനാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ക്വാറന്റൈനില്‍ മരിച്ചത്. യുപി സ്വദേശി ഇന്‍സാഫ് അലിയാണ് (35) 15 ദിവസമെടുത്ത് 14000 കിലോമീറ്ററോളം നടന്ന് നാട്ടിലെത്തിയത്.

മുംബൈയിലെ വാസെയിലായിരുന്നു ഇന്‍സാഫ് ജോലി ചെയ്തിരുന്നത്. താമസിക്കാന്‍ പോലും സൗകര്യം ഇല്ലാതായതോടെയാണ് ഇന്‍സാഫ് നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തര്‍പ്രദേശിലെ ശ്രാവഷ്ഠിയിലെ വീട്ടിലെത്തിയ ഇന്‍സാഫിനെ പിന്നീട് ക്വാറന്‍ൈന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ക്വാറന്‍ൈനില്‍ പ്രവേശിപ്പിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാള്‍ മരിക്കുകയായിരുന്നു.

15 ദിവസമെടുത്ത് 1400 കിലോമീറ്ററോളം കാല്‍നടയായി യാത്ര; നാട്ടിലെത്തി ക്വാറന്റൈനില്‍ പ്രവേശിപ്പിച്ച 35കാരന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു

ക്ഷീണവും നിര്‍ജലീകരണവും കാരണമാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. ഭക്ഷണവും മറ്റും നല്‍കി ഇന്‍സാഫിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തിയിരുന്നു. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ പെട്ടെന്ന് വയറുവേദനയും ഛര്‍ദ്ദിയും ഉണ്ടാവുകയും ആരോഗ്യസ്ഥിതി വഷളായതോടെ മരണത്തിന് കീഴടങ്ങി.

Keywords:  News, National, Lucknow, Lockdown, Uttar Pradesh, Youth, Dies, Hospital, Police, Man walks for 15 days from Mumbai to up dies in quarantine
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia