പിടികൂടിയ പാമ്പിനെ കഴുത്തില്‍ ചുറ്റി അഭ്യാസം; 28കാരന് ദാരുണാന്ത്യം

 


താനെ: (www.kvartha.com 28.07.2021) പിടികൂടിയ പാമ്പിനെ കഴുത്തില്‍ ചുറ്റി അഭ്യാസം കാണിച്ച 28കാരന് ദാരുണാന്ത്യം. മഹാരാഷ്ട്ര താനെയിലെ സഞ്ജയ് നഗറിലാണ് സംഭവം. താനെയിലെ മുംബ്ര ടൗണ്‍ഷിപ്പില്‍ നിന്നും പിടികൂടിയ പാമ്പിനെ യുവാവ് കഴുത്തില്‍ ചുറ്റി നടക്കാനിറങ്ങിയ മുഹ് മദ് ഷെയിഖിനാണ് വിഷബാധയേറ്റത്.

മൂന്നു തവണയാണ് യുവാവിന്റെ കടിയേറ്റതെന്നാണ് പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തത്. സംഭവം വീഡിയോയില്‍ ചിത്രീകരിച്ച സുഹൃത്ത്, ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്യുകയുണ്ടായി. കടിയേറ്റ് അല്‍പനേരത്തിന് ശേഷം അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്നാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതും മരണം സംഭവിക്കുന്നതും. മൃതദേഹം പോസ്റ്റുമോര്‍ടത്തിന് അയച്ചു. സംഭവത്തില്‍ മുംബൈ പൊലീസ് ആകസ്മിക മരണത്തിന് കേസെടുത്തു.

പിടികൂടിയ പാമ്പിനെ കഴുത്തില്‍ ചുറ്റി അഭ്യാസം; 28കാരന് ദാരുണാന്ത്യം

Keywords:  Thane, News, National, Death, Snake, Hospital, Police, Case, Man Wraps Snake Around Neck, Shows Off, Dies After Being Bitten By It
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia