ഒരു സംവിധായകനുമായുള്ള രഹസ്യ ബന്ധത്തില്‍ താന്‍ ഗര്‍ഭിണിയായെന്നും പിന്നീട് അത് അലസിപ്പിച്ചെന്നും നടി മന്ദാന കരിമി; വെളിപ്പെടുത്തല്‍ ലോക് അപിന്റെ ഏറ്റവും പുതിയ എപിസോഡില്‍

 


മുംബൈ: (www.kvartha.com 11.04.2022) ഒരു സംവിധായകനുമായുള്ള രഹസ്യ ബന്ധത്തില്‍ താന്‍ ഗര്‍ഭിണിയായെന്നും പിന്നീട് അത് അലസിപ്പിച്ചെന്നും നടി മന്ദാന കരിമി. ലോക് അപിന്റെ ഏറ്റവും പുതിയ എപിസോഡിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. തന്റെ രഹസ്യം പങ്കുവെച്ചതോടെ എലിമിനേഷനില്‍ നിന്ന് മന്ദാന കരിമി രക്ഷപ്പെടുകയും ചെയ്തു.

മന്ദാനയുടെ വെളിപ്പെടുത്തല്‍ ഷോയിലെ എല്ലാവരെയും വികാരഭരിതരാക്കി. അവതാരകയായ കങ്കണ റാണാവതിനെ പോലും മന്ദാനയുടെ കഥ കരയിപ്പിച്ചു.

ഈ ആഴ്ച, നോമിനേറ്റ് ചെയ്ത മത്സരാര്‍ഥികളില്‍ ഏറ്റവും കുറവ് വോട് നേടിയ വിനിത് കകര്‍ ഷോയില്‍ നിന്ന് പുറത്തായി. ഷോയില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട എല്ലാ മത്സരാര്‍ഥികളും അവരവരുടെ രഹസ്യങ്ങള്‍ വെളിപ്പെടുത്തി.

മന്ദാന തന്നെ ഗര്‍ഭിണിയാക്കിയ ഡയറക്ടറെ കുറിച്ച് പറഞ്ഞപ്പോള്‍, പായല്‍ റോത്തഗി റീഹാബിനെ കുറിച്ചും, ശിവം ശര്‍മ ഉറ്റ സുഹൃത്തിനെ കുറിച്ചും സൈഷ പ്രശസ്ത ഡിസൈനറെയും കുറിച്ച് പറഞ്ഞു. മന്ദാന ഓടിയെത്തി ആദ്യം ബസര്‍ അടിച്ച് തന്റെ രഹസ്യം വെളിപ്പെടുത്തുകയും എലിമിനേഷനില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു.

രഹസ്യം പറയുന്നതിന് മുമ്പ് മന്ദാന കരയാന്‍ തുടങ്ങി. പിന്നീട് കുറച്ച് സമയം ആലോചിച്ചശേഷമാണ് കഥ പങ്കുവെച്ചത്. ലോക് ഡൗണ്‍ കാലത്ത് കുറച്ച് മാസങ്ങളോളം താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനിന്നിരുന്നുവെന്ന് അവര്‍ പറഞ്ഞു. ഭര്‍ത്താവ് ഗൗരവ് ഗുപ്തയുമായുള്ള വേര്‍പിരിയലിന് ശേഷം പുരുഷന്മാരെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് അവര്‍ വെളിപ്പെടുത്തി. 'പിന്നെ, എനിക്ക് ഒരു രഹസ്യ ബന്ധം ഉണ്ടായിരുന്നു, അത് ശരിയായരീതിയിലുള്ളതായിരുന്നില്ല. എങ്കിലും ഒന്നര വര്‍ഷത്തോളം തുടര്‍ന്നു.'

'സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും സംസാരിക്കുന്ന അറിയപ്പെടുന്ന ഒരു സംവിധായകനുമായായിരുന്നു എന്റെ ബന്ധം, ഒരു സ്ത്രീ എങ്ങനെ ശക്തയാകണം എന്നും മറ്റും അദ്ദേഹം പറഞ്ഞുതന്നിരുന്നു. യുവതലമുറയുടേയും സിനിമാപ്രവര്‍ത്തകരുടേയും കൗമാരപ്രായക്കാരുടേയും ആരാധനാപാത്രമാണ് അദ്ദേഹം.

കാരണം, പൂജ്യത്തില്‍ നിന്ന് തുടങ്ങി ഒരാളായി മാറുക, മാതാപിതാക്കളില്ല, എന്നാല്‍ ശക്തമായ പ്രതിച്ഛായ അവനുണ്ട്. അവനുമായുള്ള എന്റെ ബന്ധം വളരെ രഹസ്യമായിരുന്നു, കാരണം ഞാന്‍ ഇതുവരെ നിയമപരമായ വിവാഹമോചനം നേടിയിട്ടില്ലെന്നും മന്ദാന വെളിപ്പെടുത്തി.

ലോക് ഡൗണ്‍ കാലത്ത് ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയതോടെ 'അവന്‍ എന്നെ പങ്കാളി എന്ന് വിളിക്കാന്‍ തുടങ്ങി, എന്നെ സ്‌നേഹിക്കുന്നുവെന്ന് പറയാനും തുടങ്ങി,' എന്നും താരം പറഞ്ഞു.

ഇതോടെ രണ്ടുപേരും ഒരു കുഞ്ഞുവേണമെന്ന് തീരുമാനിച്ചു. എന്നാല്‍ ഗര്‍ഭിണിയായതോടെ അവന്‍ പൂര്‍ണമായും പിന്മാറി. നിലവില്‍ അയാള്‍ക്ക് ഒരു കുട്ടിയുള്ളതിനാല്‍ വീണ്ടും ഒരു പിതാവാകാന്‍ അയാള്‍ വൈകാരികമായി തയാറാകാത്തതാണ് അതിന് കാരണം.

33-ാം വയസ്സിലാണ് ഒരു പ്രയാസവുമില്ലാതെ വളരെ എളുപ്പത്തില്‍ ഗര്‍ഭം ധരിച്ചത്. ഒരു കുട്ടിയുടെ കൂടി പിതാവാകാന്‍ താല്‍പര്യമില്ലാത്തതിനാല്‍ സുഹൃത്തുമായി ഇക്കാര്യം സംസാരിക്കണമെന്ന് പറഞ്ഞ് ഞങ്ങള്‍ അവരുടെ വീട്ടിലേക്ക് പോയി.

അവിടെ വച്ച് ഗര്‍ഭം തുടരുന്നതില്‍ താല്‍പര്യമില്ലെന്ന് അവന്‍ സുഹൃത്തിനോട് പറഞ്ഞു. മാത്രമല്ല ഗര്‍ഭഛിദ്രം നടത്താന്‍ തന്നെ പ്രേരിപ്പിക്കാന്‍ അവന്‍ അവരോട് പറയുകയും ചെയ്തു. തുടര്‍ന്ന് എന്നോട് ക്ഷമാപണം നടത്തി.

തിരിച്ച് പോകുമ്പോള്‍ അവന്‍ പറഞ്ഞു തുടങ്ങി, 'നീ എല്ലാം മനസിലാക്കണമായിരുന്നു, എന്റെ മുമ്പത്തെ കുടുംബ ബന്ധങ്ങളെ പറ്റി. എനിക്കെതിരെ ഒരു പബ്ലിക് കേസുണ്ട്. തകര്‍ന്ന അവസ്ഥയില്‍ നിന്ന് വന്നതിനാല്‍ എനിക്ക് ഒരു തീരുമാനം എടുക്കേണ്ടി വന്നു എന്നും അവന്‍ പറഞ്ഞു. ഇതോടെ ഞാന്‍ ഗര്‍ഭച്ഛിദ്രം നടത്തി. എന്നാല്‍ ആ വ്യക്തിയുടെ പേര് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, കാരണം അവന്‍ അതിന്റെ പേരില്‍ അറിയപ്പെടാന്‍ യോഗ്യനല്ല എന്നും മന്ദാന പറഞ്ഞു.

ഒരു സംവിധായകനുമായുള്ള രഹസ്യ ബന്ധത്തില്‍ താന്‍ ഗര്‍ഭിണിയായെന്നും പിന്നീട് അത് അലസിപ്പിച്ചെന്നും നടി മന്ദാന കരിമി; വെളിപ്പെടുത്തല്‍ ലോക് അപിന്റെ ഏറ്റവും പുതിയ എപിസോഡില്‍


Keywords:  Mandana Karimi reveals she aborted pregnancy from secret relationship with a director on Lock Upp, Mumbai, News, Pregnant Woman, Actress, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia