Railway | ഇന്ത്യയിലെ ഈ റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിക്കാന്‍ വിസയും പാസ്പോര്‍ട്ടും ആവശ്യമാണ്! കാരണമറിയാം

 


ന്യൂഡെല്‍ഹി: (KVARTHA) രാജ്യത്ത് പ്രതിദിനം കോടിക്കണക്കിന് ആളുകള്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നു. യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് റെയില്‍വേ ആയിരക്കണക്കിന് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. റയില്‍വേ ശൃംഖല രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്നു, ഇത് അരികിലുള്ള പ്രദേശങ്ങളെ വലിയ മെട്രോകളുമായി ബന്ധിപ്പിക്കുന്നു. ഇക്കാരണത്താല്‍ റെയില്‍വേയെ രാജ്യത്തിന്റെ ജീവനാഡി എന്നും വിളിക്കുന്നു.
    
Railway | ഇന്ത്യയിലെ ഈ റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിക്കാന്‍ വിസയും പാസ്പോര്‍ട്ടും ആവശ്യമാണ്! കാരണമറിയാം

യാത്ര സുഗമമാക്കാന്‍ രാജ്യത്തുടനീളം നിരവധി റെയില്‍വേ സ്റ്റേഷനുകള്‍ നിര്‍മിച്ചിട്ടുണ്ട്. അതേസമയം, നിങ്ങള്‍ക്ക് പോകാന്‍ വിസയും പാസ്പോര്‍ട്ടും ആവശ്യമുള്ള ഒരു റെയില്‍വേ സ്റ്റേഷന്‍ രാജ്യത്ത് ഉണ്ടെന്ന് അറിയാമോ. വിസയും പാസ്പോര്‍ട്ടും ഇല്ലെങ്കില്‍, നിങ്ങള്‍ക്ക് ഈ റെയില്‍വേ സ്റ്റേഷനില്‍ പ്രവേശനം നല്‍കില്ല.

അപൂര്‍വ റെയില്‍വേ സ്റ്റേഷന്‍

അട്ടാരി (Attari) ശ്യാം സിംഗ് റെയില്‍വേ സ്റ്റേഷന്‍ എന്നാണ് ഈ റെയില്‍വേ സ്റ്റേഷന്റെ പേര്. ഇന്ത്യയിലെ ഈ റെയില്‍വേ സ്റ്റേഷന്‍ പഞ്ചാബിലെ അമൃത്സര്‍ ജില്ലയിലാണ്, ഫിറോസ്പൂര്‍ റെയില്‍വേ സ്റ്റേഷന്റെ അധികാരപരിധിയിലാണ് ഇത് വരുന്നത്. ഈ റെയില്‍വേ സ്റ്റേഷനിലേക്ക് പോകാന്‍, നിങ്ങള്‍ക്ക് പാകിസ്താന്‍ വിസ ഉണ്ടായിരിക്കണം.

അട്ടാരി സ്റ്റേഷന്‍ ഇന്ത്യയുടെ ഭാഗമാണ്, എന്നാല്‍ ഇവിടെ സന്ദര്‍ശിക്കാന്‍ പാകിസ്താന്റെ അനുമതിയും ആവശ്യമാണ്. വിസയും പാസ്പോര്‍ട്ടും ഇല്ലാതെ നിങ്ങള്‍ ഇവിടെ പോയാല്‍, ഫോറിന്‍ ആക്ട് 14 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും പിഴയും അടക്കേണ്ടി വന്നേക്കാം.

എന്തുകൊണ്ട് പാസ്‌പോര്‍ട്ടും വിസയും ആവശ്യമാണ്?

അട്ടാരി റെയില്‍വേ സ്റ്റേഷന്‍ വളരെ സെന്‍സിറ്റീവ് പ്രദേശത്ത് സ്ഥിതിചെയ്യുന്നു, കാരണം ഇത് പാകിസ്താനുമായുള്ള അടുത്ത അതിര്‍ത്തി പ്രദേശമാണ്. പഞ്ചാബില്‍ നിന്നുള്ള ഇന്ത്യയിലെ അവസാന റെയില്‍വേ സ്റ്റേഷനാണ് അട്ടാരി. ഒരു വശത്ത് അമൃത്സറും മറുവശത്ത് ലാഹോറും സ്ഥിതി ചെയ്യുന്നു.

ഇന്ത്യയിലേക്കും പാകിസ്താനിലേക്കുമുള്ള എന്‍ട്രി, എക്‌സിറ്റ് പോയിന്റുകളില്‍ ഒന്നാണിത്, അതിനാല്‍ ഈ സ്റ്റേഷന്‍ സന്ദര്‍ശിക്കാന്‍ സാധുവായ വിസയും പാസ്പോര്‍ട്ടും നിര്‍ബന്ധമാണ്. മാത്രമല്ല, ഈ റെയില്‍വേ സ്റ്റേഷന്റെ സുരക്ഷ സായുധ സേനയുടെ കൈകളിലാണ്, ഓരോ യാത്രക്കാരനെയും പല തലങ്ങളില്‍ സൂക്ഷ്മമായി പരിശോധിക്കുന്നു.

Keywords: Railway Station, India, Visa, Passport, Travel, National News, Indian Railway, Attari. Attari Railway Station, Mandatory valid visa and passport required to visit this only railway station in India.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia