Temple Festival | മംഗളാദേവി ഉത്സവം: അറസ്റ്റിന് നീക്കമില്ലെന്ന് തേനി എസ് പി; 'പ്രചരിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാന രഹിതം'
May 3, 2023, 13:15 IST
തേനി (തമിഴ്നാട്): (www.kvartha.com) മംഗളാദേവി ഉത്സവത്തിന് ചില സംഘടനകളുടെ നേതൃത്വത്തില്‍ സംഘര്‍ഷമുണ്ടാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇവരെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്കിയെന്നുമുള്ള വാര്‍ത്ത അടിസ്ഥാന രഹിതമാണന്ന് തേനി ജില്ലാ പൊലീസ് സൂപ്രണ്ട് ഡോങ്കരെ പ്രവീണ്‍ ഉമേഷ് അറിയിച്ചു.
ഏതെങ്കിലും പ്രത്യേക വ്യക്തിയുടെ അല്ലെങ്കില്‍ സ്ഥാപനത്തിന്റെ പേര് ഉണ്ടെങ്കില്‍ പൊലീസിന് കൈമാറണമെന്നും ഇത്തരക്കാരെ നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മെയ് അഞ്ചിന് നടക്കുന്ന മംഗളാദേവി ചിത്രപൗര്‍ണമി ഉത്സവത്തിന് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രശ്നമുണ്ടാക്കാന്‍ നീക്കം നടക്കുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചുവെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ചിലരെ കസ്റ്റഡിയിലെടുക്കാന്‍ എസ് പി നിര്‍ദേശം നല്‍കിയതായും കമ്പം, ഉത്തമപാളയം മേഖലകളില്‍ പ്രചരിക്കുന്നുണ്ട്.
കേരള - തമിഴ്നാട് അതിര്‍ത്തിയിലാണ് മംഗളാദേവി ക്ഷേത്രം. ക്ഷേത്രത്തിന്റെ അവകാശത്തെ ചൊല്ലി ഇരു സംസ്ഥാനവും വര്‍ഷങ്ങളായി തര്‍ക്കത്തിലാണ്.

Keywords: Mangaladevi Festival, India News, Malayalam News, Theni News, National News, Tamil Nadu News, Temple Fest, Religion, Mangaladevi Festival: Theni SP says there is no move to arrest.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.