മംഗലാപുരം: മംഗലാപുരത്തെ കൊങ്കിണി ക്രൈസ്തവരുടെ കൂട്ടായ്മയായ കലാകുലയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച ആരംഭിച്ച ദ്വിദിന നാടകോത്സവം ഞായറാഴ്ച സമാപിക്കും. ഡോണ്‍ ബോസ്‌കോ ഹാളിലാണ് നാടകോത്സവം.
രംഗായനയിലെ ഹുളുഗപ്പ കട്ടിമാണി നാടകോത്സവം ഉദ്ഘാടനം ചെയ്തു. ബഹുജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ നാടകമെന്ന മാധ്യമത്തിനെ കഴിയുവെന്ന് കട്ടിമാണി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കലയ്ക്കും, സാഹിത്യത്തിനും ജനങ്ങളുമായി നേരിട്ടിടപഴകാന്‍ കഴിയില്ല. തീയറ്റര്‍ വ്യത്യസ്ത വിഭാഗങ്ങളുമായാണ് നിരന്തരം സമ്പര്‍ക്കം സ്ഥാപിക്കുന്നത്.
നാടകം നടന്റേയും സംവിധായകന്റെയും ദീപവിതാനത്തിലും, ചമയത്തിലും, സംഗീതത്തിലും ചുറ്റപ്പെട്ടുകിടക്കുന്നു. ഇവ പരസ്പരം ഇഴപിരിയാത്ത ബന്ധമാണ്. ഇതിലുപരി പ്രേക്ഷകരില്ലാതെ നാടകം അവതിരിപ്പിക്കാനും കഴിയില്ല. കട്ടിമാണി പറഞ്ഞു. സ്റ്റാനി ആള്‍വാറസ്, കലാകുല്‍ സ്ഥാപകന്‍ മാന്ദ് ശോഭന്‍, അരുണ്‍രാജ് റോഡ്രിഗ്‌സ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.
രവീന്ദ്രനാഥ് ടാഗോറിന്റെ ബംഗാളി ഡ്രാമയുടെ കൊങ്കിണി ആവിഷ്‌ക്കാരമായ 'ഏക്‌സുരി ഭായി'ല്‍ നാടകവും അവതരിപ്പിച്ചു. കലാകുല്‍ മംഗലാപുരത്തെ കൊങ്കിണി നാടക പ്രവര്‍ത്തകരുടെ കൂട്ടായമയാണ്. ഈ സംഘം ഇതിനകം ഇരുപത് നാടകങ്ങളും ഒരു തെരുവ് നാടകവും അവതരിപ്പിച്ചിട്ടുണ്ട്.
Keywords: Mangalore, Kalakulotsav, Don Bosco Hall
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.