മണിപ്പൂര്‍ മന്ത്രിയും എന്‍ പി പി നേതാവുമായ ലെറ്റ് പാവോ ഹവോകിപ് ബിജെപിയില്‍ ചേര്‍ന്നു

 


ന്യൂഡെല്‍ഹി: (www.kvartha.com 29.12.2021) മണിപ്പൂര്‍ മന്ത്രിയും എന്‍ പി പി നേതാവുമായ ലെറ്റ് പാവോ ഹവോകിപ് ബിജെപിയില്‍ ചേര്‍ന്നു. മണിപ്പൂരില്‍ ബി ജെ പിയുടെ സഖ്യകക്ഷിയാണ് എന്‍ പി പി. ബി ജെ പി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍കാറില്‍ യുവജനകാര്യ-സ്‌പോര്‍ട്‌സ് മന്ത്രിയായിരുന്നു അദ്ദേഹം.

കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവിന്റെയും ദേശീയ വക്താവ് സംബിത് പത്രയുടെയും സാന്നിധ്യത്തിലായിരുന്നു ബി ജെ പിയിലേക്കുള്ള ചേക്കേറല്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വടക്കുകിഴക്കന്‍ മേഖലയും മണിപ്പൂരും വികസിക്കുമെന്ന് കരുതുന്ന'തായി പാര്‍ടിയില്‍ ചേര്‍ന്നശേഷം ഹാവോകിപ് പറഞ്ഞു.

മണിപ്പൂര്‍ മന്ത്രിയും എന്‍ പി പി നേതാവുമായ ലെറ്റ് പാവോ ഹവോകിപ് ബിജെപിയില്‍ ചേര്‍ന്നു

മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ 60 സീറ്റിലും പാര്‍ടി തനിച്ച് മത്സരിക്കുമെന്ന് എന്‍ പി പി അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കോണ്‍റാഡ് സാംഗ്മ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍, മണിപ്പൂരില്‍ എന്‍പിപിക്ക് നാല് എംഎല്‍എമാരുണ്ട്, അതില്‍ രണ്ട് പേര്‍ ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍കാരിലെ മന്ത്രിമാരാണ്.

അടുത്ത വര്‍ഷമാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. 60 നിയമസഭാ സീറ്റുകളുള്ള മണിപ്പൂരില്‍ നിലവില്‍ ബിജെപിയാണ് അധികാരത്തിലുള്ളത്.

ബി ജെ പിയിലേക്കുള്ള ഹവോകിപിന്റെ നീക്കം സംബന്ധിച്ച വാര്‍ത്തയോട് ഉപമുഖ്യമന്ത്രിയും എന്‍ പി പിയുടെ ദേശീയ വൈസ് പ്രസിഡന്റുമായ യുമ്‌നം ജോയ്കുമാറിന്റെ പ്രതികരണം ഇങ്ങനെ;

'അദ്ദേഹത്തിന്റെ രാജി മൂലം പാര്‍'ിക്ക് ഒരു നഷ്ടവും ഉണ്ടാകില്ല. അദ്ദേഹത്തിന്റെ എല്ലാ സംരംഭങ്ങളിലും വിജയിക്കട്ടെ എന്ന് ഞങ്ങള്‍ എല്ലാവരും ആശംസിക്കുന്നു.

തന്റെ മണ്ഡലം മാറ്റാനുള്ള ഹവോകിപിന്റെ പദ്ധതിയെക്കുറിച്ച് താന്‍ കേട്ടിരുന്നുവെന്നും എന്നാല്‍ അദ്ദേഹം പാര്‍ടി മാറിയത് ആശ്ചര്യപ്പെടുത്തിയെന്നും ജോയ്കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Keywords: Manipur minister quits NPP, joins BJP, New Delhi, News, Politics, BJP, Minister, National.




ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia