ഡെല്‍ഹി: (www.kvartha.com 13/02/2015) ഫെബ്രുവരി 14 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സര്‍ക്കാരില്‍ കെജ്രിവാളിനൊപ്പം ആറു പേര് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. ആം ആദ്മി സര്‍ക്കാരില്‍ കെജ് രിവാള്‍ മുഖ്യമന്ത്രിയാകുമ്പോള്‍ മനീഷ് സിസോദിയ ഉപമുഖ്യമന്ത്രിയാകും.
അതേസമയം രാംലീലാ മൈതാനിയില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ എത്രപേര്‍ പങ്കെടുക്കുമെന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തതയുണ്ടായിട്ടില്ല. സമൂഹത്തിലെ എല്ലാ തുറകളില്‍ പെട്ടവരേയും ചടങ്ങിന് നേതാക്കള്‍ ക്ഷണിച്ചിരുന്നു. അഴിമതിക്കെതിരെ പോരാട്ടം നടത്തിയ ഗാന്ധിയന്‍ അണ്ണാ ഹസാരെയെ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നെങ്കിലും തിരക്കു മൂലം പങ്കെടുക്കാനാവില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു. അതേസമയം മന്ത്രിസഭയ്ക്ക് എല്ലാ ഭാവുകങ്ങളും ഹസാരെ നേര്‍ന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിയും ചടങ്ങിനെത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്.
കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, വെങ്കയ്യ നായിഡു എന്നിവരെ സത്യപ്രതിജ്ഞാചടങ്ങിലേക്ക് കെജ് രിവാളും
സിസോദിയയും നേരിട്ടു കണ്ട് ക്ഷണിച്ചിട്ടുണ്ട്. ഇവരും ചടങ്ങില്‍ പങ്കെടുക്കില്ലെന്നാണ് അറിയുന്നത്. അതേസമയം സാധാരണക്കാര്‍ ചടങ്ങിനെത്തുന്നതിനാണ് പാര്‍ട്ടി പ്രധാന്യം നല്‍കുന്നതെന്ന് സിസോദിയ പറഞ്ഞു. കെജ്രിവാള് ജനങ്ങളോട് റേഡിയോയിലൂടെ ചടങ്ങിനെത്താന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
60-ാം വാര്‍ഷിക സമ്മേളനം: എസ്.വൈ.എസ് ഹൈവേ മാര്‍ച്ച് ഞായറാഴ്ച്ച കാസര്‍കോട്ട് സമാപിക്കും, 5000 അംഗ സ്വഫ്വ റാലി
Keywords: New Delhi, Prime Minister, Narendra Modi, Anna Hazare, National.
സത്യപ്രതിജ്ഞ ചെയ്യുന്ന ഏഴുപേരുടെയും പട്ടിക ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗിനു കൈമാറിയതായി പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു.സതീന്ദര്‍ ജെയിന്, ഗോപാല്‍ റായ്, ജിതേന്ദ്ര തൊമാര്‍, സന്ദീപ് കുമാര്‍, അസിം അഹമ്മദ് ഖാന് എന്നിവരാണ് പട്ടികയിലുള്ള മറ്റംഗങ്ങള്‍. ഇതില്‍ കഴിഞ്ഞ തവണ മന്ത്രിസഭയിലുണ്ടായിരുന്നത് സതീന്ദര്‍ ജെയിന് മാത്രമാണ്.
അതേസമയം രാംലീലാ മൈതാനിയില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ എത്രപേര്‍ പങ്കെടുക്കുമെന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തതയുണ്ടായിട്ടില്ല. സമൂഹത്തിലെ എല്ലാ തുറകളില്‍ പെട്ടവരേയും ചടങ്ങിന് നേതാക്കള്‍ ക്ഷണിച്ചിരുന്നു. അഴിമതിക്കെതിരെ പോരാട്ടം നടത്തിയ ഗാന്ധിയന്‍ അണ്ണാ ഹസാരെയെ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നെങ്കിലും തിരക്കു മൂലം പങ്കെടുക്കാനാവില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു. അതേസമയം മന്ത്രിസഭയ്ക്ക് എല്ലാ ഭാവുകങ്ങളും ഹസാരെ നേര്‍ന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിയും ചടങ്ങിനെത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്.
കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, വെങ്കയ്യ നായിഡു എന്നിവരെ സത്യപ്രതിജ്ഞാചടങ്ങിലേക്ക് കെജ് രിവാളും
സിസോദിയയും നേരിട്ടു കണ്ട് ക്ഷണിച്ചിട്ടുണ്ട്. ഇവരും ചടങ്ങില്‍ പങ്കെടുക്കില്ലെന്നാണ് അറിയുന്നത്. അതേസമയം സാധാരണക്കാര്‍ ചടങ്ങിനെത്തുന്നതിനാണ് പാര്‍ട്ടി പ്രധാന്യം നല്‍കുന്നതെന്ന് സിസോദിയ പറഞ്ഞു. കെജ്രിവാള് ജനങ്ങളോട് റേഡിയോയിലൂടെ ചടങ്ങിനെത്താന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
60-ാം വാര്‍ഷിക സമ്മേളനം: എസ്.വൈ.എസ് ഹൈവേ മാര്‍ച്ച് ഞായറാഴ്ച്ച കാസര്‍കോട്ട് സമാപിക്കും, 5000 അംഗ സ്വഫ്വ റാലി
Keywords: New Delhi, Prime Minister, Narendra Modi, Anna Hazare, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.