പ്രധാനമന്ത്രിക്ക് 1.6 ലക്ഷം ശമ്പളം; മേനോനും നായര്‍ക്കും 1.13 ലക്ഷം വീതം
Jun 29, 2012, 12:32 IST
ന്യൂഡല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെയും അദ്ദേഹത്തിന്റെ ഓഫീസ് ഭരണത്തിന് ചുക്കാന്‍ പിടിക്കുന്നവരുടെയും ശമ്പളകണക്കുകശ് പുറത്തുവന്നു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ എല്ലാ നീക്കങ്ങള്‍ക്കും അമരത്തുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറി പുലോക് ചാറ്റര്‍ജി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്, ടി.കെ.എ. നായര്‍ എന്നിവരുടെ ശമ്പളക്കണക്കാണ് പുറത്തുവന്നത്.
വിവരാവകാശ നിയമപ്രകാരമാണ് പ്രധാനമന്ത്രി അടക്കമുള്ളവരുടെ ശമ്പളകണക്കുകള്‍ ലഭ്യമായത് കമ്യൂണിക്കേഷന്‍ അഡൈ്വസര്‍ പങ്കജ് പച്ചൗരി, ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി കെ. മുത്തുകുമാര്‍, പ്രത്യേക ദൂതന് എസ്.കെ. ലംബ എന്നിവരുടെ പ്രതിഫലത്തുകയും അറിവായിട്ടുണ്ട്. ഇതടക്കം പ്രധാനമന്ത്രിയുടെ ഓഫീസിലുള്ള 404 ജീവനക്കാരുടെയും ശമ്പള പട്ടികയും ഇവരുടെ യാത്രാക്കണക്കുകളും മറ്റു ചെലവുകളും ഓഫീസ് വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പച്ചൗരിക്കു ലഭിക്കുന്ന പ്രതിമാസ ശമ്പളം 1.3 ലക്ഷമാണ്. ഇതു പ്രധാനമന്ത്രിയുടെ ശമ്പളത്തേക്കാള്‍ 30,000 രൂപയുടെ കുറവുമാത്രമാണ്. പ്രധാനമന്ത്രിയുടെ ഓഫീസിലേത്തും മുമ്പ് ഒരു മുന്‍ നിര ചാനലിന്റെ തലപ്പത്തായിരുന്നു പച്ചൗരി. മുത്തുകുമാര്‍ കഴിഞ്ഞാല്‍ ഏറ്റവുംകുടുതല്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥനും ഇദ്ദേഹമാണ്. മുത്തുകുമാറിന്റെ പ്രതിഫലം 1.44 ലക്ഷമാണ്.
മുത്തുകുമാര്‍ നേരത്തേ, ദൂരദര്ശനയിലായിരുന്നു. ചാറ്റര്‍ജി, മേനോന്, ടി.കെ.എ. നായര്‍ എന്നിവര്‍ക്കു പച്ചൗരിയേക്കാള് ശമ്പളക്കുറവാണ് എന്നതാണ് അത്ഭുതം. പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ചാറ്റര്‍ജി, നയരൂപീകരണത്തില്‍ കൃത്യമായി ഇടപെടുന്നയാളാണ്. എന്നിട്ടും ഇദ്ദേഹത്തിന്റെ ശമ്പളം 92,000 രൂപയാണ്. ശിവശങ്കര്‍ മേനോനും ടികെഎ നായര്‍ക്കും ലംബയ്ക്കും 1.13 ലക്ഷമാണ് ശമ്പളം.
മേനോനു രണ്ടു ഫ്ളാറ്റുകള്‍ ഡല്‍ഹിയിലുണ്ട്. മയൂര്‍ വിഹാറിലാണ് ഇവയിലൊന്ന്. ഇതിന്റെ നടപ്പ് വിപണി വില 1.5 കോടിവരും. ഏറ്റവും പോഷ് മേഖലയായ ആനന്ദ് നികേതന്‍ ഏരിയയിലാണ് മറ്റൊന്ന്. ഇതിനു പത്തുകോടി വിലമതിക്കും. പ്രതിവര്‍ഷം 36.6 ലക്ഷം വരുമാനം രണ്ടു ഫ്ളാറ്റില്‍നിന്നും ഇദ്ദേഹത്തിനു ലഭിക്കും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.