Mann Ki Baat | 'സൗരോർജ മേഖലയിലും ബഹിരാകാശ മേഖലയിലും ഇൻഡ്യ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു'; നേട്ടങ്ങൾ കണ്ട് ലോകം അമ്പരന്നിരിക്കുകയാണെന്ന് മൻ കി ബാതിൽ നരേന്ദ്ര മോദി; യുവാക്കൾക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം
Oct 30, 2022, 11:44 IST
ന്യൂഡെൽഹി: (www.kvartha.com) സൗരോർജ മേഖലയിലും ബഹിരാകാശ മേഖലയിലും ഇൻഡ്യ അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണെന്നും ഇന്ന് ലോകം മുഴുവൻ ഇൻഡ്യയുടെ നേട്ടങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്' വഴി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ‘മൻ കി ബാതി’ന്റെ 94-ാം എപിസോഡാണിത്.
ഇൻഡ്യ ഒരേസമയം 36 ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിച്ചു. രാജ്യത്തിന് നമ്മുടെ യുവാക്കളുടെ പ്രത്യേക ദീപാവലി സമ്മാനമാണിത്. ഇതോടെ കശ്മീർ മുതൽ കന്യാകുമാരി വരെയും കച് മുതൽ കൊഹിമ വരെയും രാജ്യത്തുടനീളം ഡിജിറ്റൽ കണക്റ്റിവിറ്റി കൂടുതൽ ശക്തിപ്പെടുത്തുമെന്നും മോദി പറഞ്ഞു. ഇൻഡ്യ വലിയ രീതിയിൽ സൗരോർജം ഉപയോഗപ്പെടുത്തുകയാണ്. ഇത് നമ്മുടെ രാജ്യത്തെ പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ജീവിതത്തെ മാറ്റിമറിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുജറാതിലെ മൊധേരയിലെ ഒട്ടുമിക്ക വീടുകളും സൗരോർജത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതൊരു വലിയ നേട്ടമാണെന്ന് മോദി പറഞ്ഞു.
ഇൻഡ്യയെ ശക്തമാക്കുന്നതിന്റെ അടിസ്ഥാനം വിദ്യാർത്ഥി ശക്തിയാണ്. വരും വർഷങ്ങളിൽ ഇൻഡ്യയെ പുതിയ ഉയരങ്ങളിലെത്തിക്കുന്നത് ഇന്നത്തെ യുവാക്കളാണെന്ന് പറഞ്ഞ മോഡി ബഹിരാകാശ മേഖലയിലെ വിപ്ലവകരമായ മാറ്റങ്ങൾക്ക് യുവാക്കളെ അഭിനന്ദിച്ചു. 'ഇൻഡ്യയുടെ യുവജനങ്ങൾക്കായി ബഹിരാകാശ മേഖല തുറന്ന ശേഷം, അതിൽ വിപ്ലവകരമായ മാറ്റങ്ങൾ വരാൻ തുടങ്ങിയിരിക്കുന്നു. സ്റ്റാർടപുകൾ ഈ രംഗത്ത് പുതിയ കണ്ടുപിടുത്തങ്ങളും സാങ്കേതികവിദ്യകളും കൊണ്ടുവരുന്നു', അദ്ദേഹം വ്യക്തമാക്കി.
ഛത് പൂജയിൽ, സൂര്യാരാധന നമ്മുടെ സംസ്കാരത്തിന് പ്രകൃതിയുമായുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ തെളിവാണെന്നും മോഡി കൂട്ടിച്ചേർത്തു.

Keywords: Mann Ki Baat updates: 'India doing wonders in space sector', says PM Modi on ISRO feat, New Delhi,News,National,Top-Headlines,Latest-News,Prime Minister,Narendra Modi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.