ഹരിയാന മുഖ്യമന്ത്രിയായി രണ്ടാം തവണയും മനോഹര്‍ലാല്‍ ഖട്ടാര്‍ ചുമതലയേല്‍ക്കുന്നു; സത്യപ്രതിജ്ഞാ ചടങ്ങ് ദീപാവലി നാളില്‍

 


ന്യൂഡെല്‍ഹി: (www.kvartha.com 26.10.2019) ഹരിയാനയില്‍ മനോഹര്‍ലാല്‍ ഖട്ടാറിന് രണ്ടാം ഊഴം. ദീപാവലി നാളില്‍ അദ്ദേഹം ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്.

ശനിയാഴ്ച ചേര്‍ന്ന ബി ജെ പി നിയമസഭാ കക്ഷിയോഗത്തില്‍ ഖട്ടാറിനെ കക്ഷിനേതാവായി തെരഞ്ഞെടുത്തു. ഉച്ചകഴിഞ്ഞ് ഗവര്‍ണറെ കാണുന്ന ഖട്ടാര്‍ സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കും. പിന്തുണയ്ക്കു എം എല്‍ എമാരുടെ കത്തും അദ്ദേഹം ഗവര്‍ണര്‍ക്ക് കൈമാറും.

 ഹരിയാന മുഖ്യമന്ത്രിയായി രണ്ടാം തവണയും മനോഹര്‍ലാല്‍ ഖട്ടാര്‍ ചുമതലയേല്‍ക്കുന്നു; സത്യപ്രതിജ്ഞാ ചടങ്ങ് ദീപാവലി നാളില്‍

മുഖ്യമന്ത്രിക്കൊപ്പം ഉപമുഖ്യമന്ത്രിയും സത്യപ്രതിജ്ഞ ചെയ്യുമെങ്കിലും മറ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഞായറാഴ്ച ഉണ്ടാവില്ലെന്നാണ് സൂചന. ജെ ജെ പിക്ക് പുറമേ സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയും ബി ജെ പി നേടിയിട്ടുണ്ട്.

ബി ജെ പിക്ക് പിന്തുണ പ്രഖ്യാപിച്ച ജെ ജെ പിക്കാണ് ഉപമുഖ്യമന്ത്രി സ്ഥാനം. ജെ ജെ പി കക്ഷിയോഗം ശനിയാഴ്ച ചേരാനിരുന്നതാണെങ്കിലും അവസാന നിമിഷം ഉപേക്ഷിച്ചു. ബി ജെ പിക്ക് പിന്തുണ അറിയിച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്‍കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ദുഷ്യന്ത് ചൗട്ടാല അറിയിച്ചു. ഉപമുഖ്യമന്ത്രിയായി ചൗട്ടാല തന്നെ ചുമതലയേല്‍ക്കുമെന്നാണ് സൂചന. രണ്ട് മന്ത്രി സ്ഥാനവും ജെ ജെ പിക്ക് ലഭിക്കും.

എ എന്‍ എല്‍ ഡി നേതാവ് ഓം പ്രകാശ് ചൗട്ടാലയുടെ കൊച്ചുമകനാണ് ദുഷ്യന്ത് ചൗട്ടാല. നിയമന തട്ടിപ്പ് കേസില്‍ ഓം പ്രകാശും മകന്‍ അജയ് ചൗട്ടാലയും ജയില്‍ശിക്ഷ അനുഭവിക്കുകയാണ്. 2004ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്നും കനത്ത തോല്‍വി ഏറ്റുവാങ്ങിയ ചൗട്ടാല കുടുംബത്തിനു 15 വര്‍ഷത്തിനു ശേഷമാണ് ശക്തമായ തിരിച്ചുവരവുണ്ടാകുന്നത്.

അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി ജെ പിക്കെതിരെ വോട്ട് ഇടണമെന്ന് പറഞ്ഞ ജെ ജെ പി ഇപ്പോള്‍ ബി ജെ പിയെ പിന്തുണയ്ക്കുന്നതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. പിന്തുണ പ്രഖ്യാപിച്ചതിലൂടെ ജെ ജെ പി ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഹരിയാനയില്‍ കേവല ഭൂരിപക്ഷം നേടാനാകാത്തതിനെ തുടര്‍ന്നാണ് ഭരണം പിടിക്കാന്‍ ബി ജെ പി സ്വതന്ത്ര എം എല്‍ എമാരുടൈ പിന്തുണ തേടിയത്. 40 സീറ്റ് മാത്രമാണ് ബി ജെ പിക്ക് ലഭിച്ചത്. കോണ്‍ഗ്രസിന് 31സീറ്റും ലഭിച്ചു. ഈ സാഹചര്യത്തിലാണ് ഏതുവിധേനയും ഭരണം കൈപിടിയിലാക്കാന്‍ ബി ജെ പി ജെ ജെ പിയുടെ പിന്തുണ തേടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Manohar Lal Khattar to take oath as Haryana CM for second term on Diwali, New Delhi, News, Politics, Trending, Chief Minister, BJP, Congress, Allegation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia