Body Found | മണ്ണിടിച്ചിലുണ്ടായ ഷിരൂരില്‍ നിന്ന് പുരുഷന്റെ മൃതദേഹം കണ്ടെത്തി
അങ്കോള: (KVARTHA) കര്‍ണാടകയിലെ ഷിരൂരില്‍ നിന്ന് ഒരു പുരുഷന്റെ മൃതദേഹം (Deadbody) കണ്ടെത്തി. മണ്ണിടിച്ചില്‍ (Landslide) ദുരന്തം നടന്ന സ്ഥലത്ത് നിന്ന് അകലെ ആകനാശിനി ബാഡ (Aghanashini Baada) പ്രദേശത്ത് കടലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഷിരൂര്‍ (Shirur) ഹോന്നവാര കടലില്‍ (Honnavar Sea) ഒഴുകി നടക്കുന്ന നിലയിലായിരുന്നു മൃതദേഹം കിട്ടിയത്. ഗംഗാവലിപ്പുഴ (Ganga Valley) ഒഴുകിച്ചേരുന്ന പ്രദേശമാണിത്.
വലയില്‍ കാല്‍ കുടുങ്ങിയ നിലയില്‍ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ആരുടേതെന്ന് വ്യക്തമായിട്ടില്ല. ഒഴുകുന്ന നിലയില്‍ ജീര്‍ണിച്ച അവസ്ഥയിലുള്ള മൃതദേഹമാണ് കണ്ടെത്തിയതെന്നും ഷിരൂര്‍ മണ്ണിടിച്ചിലില്‍പ്പെട്ട ആരുടെയെങ്കിലും മൃതദേഹമാണോയെന്നറിയാന്‍ കരയിലെത്തിച്ച് പരിശോധിക്കേണ്ടതുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
കഴിഞ്ഞദിവസം ഈ പ്രദേശത്തുനിന്ന് ഒരു മത്സ്യത്തൊഴിലാളിയെ കാണാതായതായും ദിവസങ്ങള്‍ക്ക് മുമ്പ് പരാതി ഉണ്ടായിരുന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുന്റെ കുടുംബം മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു. വിവരം അറിഞ്ഞതായും സ്ഥലത്തേക്ക് തിരിക്കുകയാണെന്നും അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് പറഞ്ഞു.#ShirurLandslide #Karnataka #India #MissingPerson #DNA #RIP