ജനനേന്ദ്രിയം വികൃതമാക്കപ്പെട്ട നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി
Mar 22, 2022, 19:08 IST
ചെന്നൈ: (www.kvartha.com 22.03.2022) ചെന്നൈയില്‍ ജനനേന്ദ്രിയം വികൃതമാക്കപ്പെട്ട നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ചയാണ് പള്ളിക്കരണൈയിലെ കുറ്റിക്കാട്ടിനു സമീപം ജനനേന്ദ്രിയം മുറിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
സമീപത്തെ ഏതാനും വഴിയാത്രക്കാരാണ് മൃതദേഹം ആദ്യം കണ്ടത്, തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ടെത്തിനായി ക്രോംപേട് സര്‍കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
മരിച്ചയാളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ജലാഡിയന്പേടിലെ വൈദ്യലിംഗം സ്ട്രീറ്റില്‍ താമസിക്കുന്ന നരേഷി (29)ന്റേതാണ് മൃതദേഹം. ഞായറാഴ്ച രാത്രി നരേഷ് വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. വീട്ടുകാര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണെടുത്തിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
നരേഷിനെ ഏഴംഗ സംഘമാണ് കൊലപ്പെടുത്തിയതെന്നും കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താനും പ്രതികളെ പിടികൂടാനും അന്വേഷണം ആരംഭിച്ചതായും പൊലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്‍ഡ്യ റിപോര്‍ട് ചെയ്തു.
Keywords: Man’s body with mutilated genitals found in Chennai; Probe launched, Chennai, News, Local News, Dead Body, Police, Criminal Case, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.