Criticism | 'ബുദ്ധിമുട്ടേറിയ കാര്യങ്ങള്‍ ചെയ്യാനുള്ള കരുത്തുണ്ടെങ്കില്‍ നമ്മളെന്തിന് ചെറിയ കാര്യങ്ങള്‍ക്ക് പിന്നാലെ പോകണം'; 'റാംപ് വോക്ക്' ചെയ്തതിന് വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി മനു ഭാകര്‍
● നല്ല വാക്ക് പറഞ്ഞവര്‍ക്ക് നന്ദി, ചില ആളുകളുടെ മോശം വാക്കുകളും ഞാന്‍ കണ്ടു
● നിങ്ങളുടെ കരിയര്‍ തിളക്കമുള്ളതാക്കുക
● രക്ഷിതാക്കള്‍ അഭിമാനിക്കട്ടെ
● മനോവീര്യത്തോടെ നിങ്ങളുടേതായ വഴിയില്‍ കാര്യങ്ങള്‍ ചെയ്യുക
മുംബൈ: (KVARTHA) 'റാംപ് വോക്ക്' ചെയ്തതിന് വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ ഷൂട്ടിങ് താരം മനു ഭാകര്‍. അടുത്തിടെ ഒരു പരിപാടിയുടെ ഭാഗമായി പാരിസ് ഒളിംപിക്‌സിലെ ഇരട്ട വെങ്കല മെഡല്‍ ജേതാവു കൂടിയായ മനു ഭാകര്‍ 'റാംപ് വോക്ക്' നടത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ താരത്തിന് നേരെയുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നു. ഇതോടെയാണ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച വീഡിയോയ്ക്ക് പ്രതികരണവുമായി മനു ഭാകര്‍ തന്നെ രംഗത്തെത്തിയത്.
'നല്ല വാക്ക് പറഞ്ഞവര്‍ക്കു നന്ദി, ചില ആളുകളുടെ മോശം വാക്കുകളും ഞാന്‍ കണ്ടു. ഒരു കാര്യത്തിലും പരിധികള്‍ വയ്ക്കരുതെന്നാണ് എനിക്കു പറയാനുള്ളത്. നിങ്ങളുടെ കരിയര്‍ തിളക്കമുള്ളതാക്കുക. രക്ഷിതാക്കള്‍ അഭിമാനിക്കട്ടെ. വെറുക്കുന്നവര്‍ അതു തുടരും, നിങ്ങളെ സ്‌നേഹിക്കുന്നവര്‍ സ്‌നേഹിക്കും. മനോവീര്യത്തോടെ നിങ്ങളുടേതായ വഴിയില്‍ കാര്യങ്ങള്‍ ചെയ്യുക. ഒന്നിനും എളുപ്പവഴികളില്ല എന്നതു സത്യമാണ്. എന്നാല്‍ ബുദ്ധിമുട്ടേറിയ കാര്യങ്ങള്‍ ചെയ്യാനുള്ള കരുത്തുണ്ടെങ്കില്‍ നമ്മളെന്തിന് ചെറിയ കാര്യങ്ങള്‍ക്ക് പിന്നാലെ പോകണം' - എന്നും മനു ഭാകര്‍ പ്രതികരിച്ചു.
പാരിസ് ഒളിംപിക്‌സിനുശേഷം ഒരു ഇടവേള എടുത്ത താരം ഷൂട്ടിങ്ങിലേക്ക് മടങ്ങിവരാനുള്ള ഒരുക്കത്തിലാണ്. അടുത്ത വര്‍ഷത്തെ പോരാട്ടങ്ങള്‍ക്കായി നവംബര്‍ മുതല്‍ പരിശീലനം തുടങ്ങും. പരിശീലകന്‍ ജസ്പാല്‍ റാണ നിര്‍ദേശിച്ചത് പ്രകാരമാണ് ഇപ്പോള്‍ വിശ്രമിക്കുന്നതെന്നും മനു ഭാകര്‍ വ്യക്തമാക്കി.
#ManuBhaker, #RampWalk, #CriticismResponse, #ShootingStar, #ParisOlympics, #Sports