ജസീക്ക ലാല്‍ വധക്കേസ് പ്രതി മാനുശര്‍മ്മ 50 ലക്ഷം സംഭാവന ചെയ്തു

 


ജസീക്ക ലാല്‍ വധക്കേസ് പ്രതി മാനുശര്‍മ്മ 50 ലക്ഷം സംഭാവന ചെയ്തു
ചണ്ഡീഗഡ്: ഫാഷന്‍ മോഡല്‍ ജസീക്ക ലാല്‍ വധക്കേസ് പ്രതി സിദ്ധാര്‍ത്ഥ് മാനുശര്‍മ്മ വികലാംഗര്‍ക്കും അനാഥര്‍ക്കുമായി 50 ലക്ഷം രൂപ സംഭാവന ചെയ്തതായി വെളിപ്പെടുത്തല്‍. ക്രൈസ്റ്റ് ദി കിംഗ് കത്തീഡ്രല്‍ പുരോഹിതന്‍ തോമസ് ആഞ്ചാനിക്കല്‍ ആണ്‌ വെളിപ്പെടുത്തല്‍ നടത്തിയത്. ഇതുകൂടാതെ ക്രിസ്തുമസ് ദിനത്തില്‍ പള്ളിയിലെത്തിയ വിശ്വാസികള്‍ക്കായി മാനുശര്‍മ്മ ഭക്ഷണവുമൊരുക്കിയിരുന്നു. കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ അമ്പാല വിനോദ് ശര്‍മ്മയുടെ മകനായ മാനുശര്‍മ്മ ജസീക്ക വധക്കേസില്‍ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തീഹാര്‍ ജയിലിലാണ്‌.

English Summery
Chandigarh: Siddhartha Vashishta alias ManuSharma, serving life term in Tihar jail for killing ramp modelJessica Lall in 1999, has donated Rs 50 lakh for the poor andhandicapped, a church priest said here today.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia