ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നതിനിടയില്‍ പുതിയ വിവാദങ്ങള്‍ ബിജെപിയെ ഭിന്നിപ്പിക്കുന്നതായി സൂചന. അദ്വാനിയുടെ സീറ്റിനെ ചൊല്ലിയുണ്ടായ വിടവ് സബീര്‍ അലി വിവാദത്തോടെ കൂടുതല്‍ രൂക്ഷമായി. ജെഡിയുവില്‍ നിന്ന് പുറത്താക്കിയ സബീര്‍ അലി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയുമായി നടത്തിയ കൂടിക്കാഴ്ച പാര്‍ട്ടിയിലെ പല പ്രമുഖ നേതാക്കളും അറിഞ്ഞില്ലെന്നതാണ് ഇപ്പോള്‍ പ്രശ്‌നമായിരിക്കുന്നത്.
പാര്‍ട്ടിയിലെ മറ്റ് നേതാക്കളുടെ അറിവോടെയല്ലാതെ സബീര്‍ അലി മാര്‍ച്ച് 6ന് ഗാന്ധിനഗറില്‍ മോഡിയുമായി കൂടിക്കാഴ്ച നടത്തിയതായി ബിജെപി വൃത്തങ്ങള്‍ പറയുന്നു. ഗുജറാത്തിലെ മോഡിയുടെ അനുയായികളാണ് സബീര്‍ അലിയെ പാര്‍ട്ടിയിലേയ്ക്ക് എത്തിക്കാനുള്ള ചരടുവലികള്‍ നടത്തിയത്.
സബീര്‍ അലിയുടെ വരവ് ബിജെപിക്ക് കൂടുതല്‍ വോട്ട് നേടിത്തരുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. സബീര്‍ അലിക്ക് പാര്‍ട്ടി അംഗത്വം നല്‍കിയതുപോലും ഡല്‍ഹിയിലെ പല നേതാക്കളും അറിഞ്ഞതുപോലുമില്ല.
അദ്വാനിയുടെ നിഴലായ സുഷമ സ്വരാജ്, ജസ്വന്ത് സിന്‍ഹയുടെ സീറ്റു സംബന്ധിച്ച് പാര്‍ട്ടി നേതൃത്വവുമായി പരസ്യ ഏറ്റുമുട്ടലിനെത്തിയിരുന്നു. സബീര്‍ അലിയുടെ വരവ് അദ്വാനി പക്ഷവും മോഡി പക്ഷവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കുമെന്നാണ് സൂചന.
SUMMARY: New Delhi: The divide in the Bharatiya Janata Party is deepening ahead of the Lok Sabha elections. Sources now say that BJP Prime Ministerial candidate Narendra Modi kept party leaders in the dark as he initiated the induction of expelled JDU leader Sabir Ali into the party.
Keywords: Elections 2014, Bharatiya Janata Party, Mukhtar Abbas Naqvi, Janata Dal (United), Sabir Ali, Rashtriya Swayamsevak Sangh

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.