മാവോയിസ്റ്റ് നേതാവ് കിഷന്‍ജി കൊല്ലപ്പെട്ടു

 


മാവോയിസ്റ്റ് നേതാവ് കിഷന്‍ജി കൊല്ലപ്പെട്ടു
കൊല്‍കൊത്ത: മാവോയിസ്റ് നേതാവ് കിഷന്‍ജി എന്നറിയപ്പെടുന്ന കോടീശ്വര്‍ റാവു ആലിയാസ് കിഷന്‍ജി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കോല്‍ക്കത്തയിലെ പുരുലിയയില്‍ സുരക്ഷാ സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ കിഷന്‍ജി കൊല്ലപ്പെട്ടുവെന്ന് ബംഗാളിലെ പ്രാദേശിക ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തു നിന്ന് ഒരു മൃതശരീരവും സമീപത്തു നിന്ന് ഒരു എ.കെ.47 തോക്കും കണ്ടെടുത്തിട്ടുണ്ട്. ഇത് കിഷന്‍ജിയുടെ മൃതദേഹമാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

ഇന്ന് ഉച്ചയോടെ സുരക്ഷാ സൈനികര്‍ നടത്തിയ തെരച്ചിലിനിടെയാണ് പുരുലിയയില്‍ നിന്ന് ഇവരെ കണ്ടെത്തിയത്. നാലു മാവായിസ്റുകളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.
English Summary
Kolkata: In a major success for the security forces, top Maoist leader Koteswar Rao alias Kishenji was killed in an encounter at Khusbani in Jhargram area of West Midnapore district of West Bengal.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia