മാവോയിസ്റ്റ് നേതാവ് കൊബാദ് ഗാണ്ടിയെ ഭീകരവാദ കുറ്റങ്ങളില്‍ നിന്നും കുറ്റവിമുക്തനാക്കി

 


ന്യൂഡല്‍ഹി: (www.kvartha.com 12.06.2016) ഭീകരവാദ കുറ്റങ്ങളില്‍ നിന്നും മാവോയിസ്റ്റ് നേതാവ് കൊബാദ് ഗാണ്ടിയെ കുറ്റവിമുക്തനാക്കി. അതേസമയം വഞ്ചന, തട്ടിപ്പ് എന്നി കുറ്റങ്ങളില്‍ അദ്ദേഹത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. 2009 സെപ്റ്റംബര്‍ മുതല്‍ ഇദ്ദേഹം ജയിലിലാണ്.

അഡീഷണല്‍ സെഷന്‍സ് ജഡ്ജ് റീതേഷ് സിംഗാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. ഗാണ്ടിയുടെ പ്രധാന സഹായി രാജീന്ദര്‍ കുമാറിനേയും കോടതി തീവ്രവാദ കുറ്റങ്ങളില്‍ നിന്നും വിമുക്തനാക്കി.

ഡല്‍ഹിയില്‍ ഗാണ്ടി മാവോയിസ്റ്റുകളുടെ പുതിയ നെറ്റ് വര്‍ക്ക് സ്ഥാപിച്ചുവെന്നാണ് കേസ്. 2009 സെപ്റ്റംബര്‍ 20നാണ് അദ്ദേഹം അറസ്റ്റിലായത്. അര്‍ബുദ ചികില്‍സയില്‍ കഴിയുമ്പോഴായിരുന്നു ഇത്.
  മാവോയിസ്റ്റ് നേതാവ് കൊബാദ് ഗാണ്ടിയെ ഭീകരവാദ കുറ്റങ്ങളില്‍ നിന്നും കുറ്റവിമുക്തനാക്കി

SUMMARY: A Delhi court today acquitted Maoist ideologue Kobad Ghandy of terror charges, but convicted him for cheating and forgery, and sentenced him for the period which he has already spent in the jail, from September 2009.

Keywords: A Delhi court, Acquitted, Maoist, Ideologue, Kobad Ghandy, Terror charges, Convicted, Cheating, Forgery, Sentenced
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia