മോഡി എത്തുന്നതിന് തൊട്ടുമുന്‍പ് മാവോയിസ്റ്റുകള്‍ മൊബൈല്‍ ടവറുകള്‍ തകര്‍ത്തു
Mar 27, 2014, 10:44 IST
ഗയ(ബീഹാര്‍): ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയുടെ റാലിക്ക് തൊട്ടുമുന്‍പ് മാവോയിസ്റ്റുകള്‍ രണ്ട് മൊബൈല്‍ ടവറുകള്‍ തകര്‍ത്തു. ബീഹാറിലെ ഗയയിലാണ് സംഭവം. ശക്തിയേറിയ ബോംബുകളാണ് മൊബൈല്‍ ടവറുകള്‍ തകര്‍ക്കാന്‍ ഉപയോഗിച്ചത്. നൂറോളം മാവോയിസ്റ്റുകള്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
മഞ്ച് ഹൗളി, ദുമരിയ ബാസാര്‍ എന്നീ ഗ്രാമങ്ങളില്‍ സ്ഥാപിച്ചിരുന്ന സ്വകാര്യ കമ്പനികളുടെ മൊബൈല്‍ ടവറുകളാണ് തകര്‍ത്തത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രങ്ങളായ ജില്ലകളില്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഛത്രയില്‍ അടുത്തിടെയുണ്ടായ ആക്രമണത്തില്‍ പത്ത് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിനെതുടര്‍ന്നാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളായ സസാര, ഗയ എന്നിവിടങ്ങളില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ട് റാലികളില്‍ മോഡി പങ്കെടുക്കും.
SUMMARY: Gaya: In a major security lapse, Maoists exploded powerful bombs in two areas of Gaya district and blew up two mobile towers ahead of two election rallies of Bharatiya Janata Party's prime ministerial candidate Narendra Modi on Thursday.
Keywords: Elections 2014, Narendra Modi, Bihar, Communist Party of India (Maoist), Gaya district

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.