ഭുവനേശ്വര്‍: മാവോവാദികള്‍ ഒഡിഷയിലെ ന്യൂപാഡ ജില്ലയിലെ ന്യൂപാഡ ബ്ലോക്ക് പ്രസിഡന്റിനെയാണ് കൊലപ്പെടുത്തിയത്. ബ്ലോക്ക് പ്രസിഡന്റായ സുനില്‍ ദേവാംഗന്‍ ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച്ച രണ്ട്മൂന്ന് പേരുടെ കൂടെ പുറത്തേക്ക് പോയ അദ്ദേഹം തിരിച്ചെത്തിയില്ല. ഞായറാഴ്ച്ച അദ്ദേഹത്തിന്റെ മൃതദേഹം ഭാരുമുണ്ട പഞ്ചായത്തിലെ ലോദ്ര ഗട്ടില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിനടുത്ത് മാവോയിസ്റ്റുകളുടെ പോസ്റ്ററുകളുമുണ്ടായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റടക്കം 9 പേരെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയിരുന്നെന്നും 8 പേരെ ഉപദ്രവിക്കാതെ വിട്ടയച്ചെന്നും ഡെപ്പ്യൂട്ടി ഇന്‍സ്പെക്റ്റര്‍ ജനറല്‍ (ഡി ഐ ജി) സൗമേന്ദ്ര പ്രിദര്ഷി പറഞ്ഞു.
English Summary
Bhubaneswar: The block president of Nuapada in Odisha's Nuapada district was killed by the Maoists, police said here on Sunday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.