Accident | ബൈകും ട്രാക്ടറും കൂട്ടിയിടിച്ച് അപകടം; നടി കല്യാണി കുര്‍ളെ ജാദവ് മരിച്ചു

 


മുംബൈ: (www.kvartha.com) ബൈകും ട്രാക്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മറാഠി സീരിയല്‍ നടി കല്യാണി കുര്‍ളെ ജാദവ് (32) മരിച്ചു. ഷൂടിങിന് ശേഷം നടി ബൈകില്‍ വീട്ടിലേക്ക് മടങ്ങവെ മഹാരാഷ്ട്രയിലെ കോലാപ്പുരിലാണ് അപകടം.

സങ്ലി-കോലാപുര്‍ ദേശീയപാതയില്‍ വച്ച് ഇവര്‍ സഞ്ചരിച്ച ബൈകും കോണ്‍ക്രീറ്റ് മിശ്രിതം നിര്‍മിക്കുന്ന ട്രാക്ടറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ താരത്തെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ട്രക് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 'തുജ്ഹത് ജീവ് രംഗല' എന്ന സീരിയലിലൂടെയാണ് താരം ടെലിവിഷനില്‍ സജീവമായത്.

Accident | ബൈകും ട്രാക്ടറും കൂട്ടിയിടിച്ച് അപകടം; നടി കല്യാണി കുര്‍ളെ ജാദവ് മരിച്ചു

Keywords: Mumbai, News, National, Actress, Accident, Death, Case, Police, Marathi actress Kalyani Kurale Jadhav died in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia