High Court | വിവാഹം കഴിച്ചാല്‍ ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിന് കൊടുത്തേ പറ്റൂ, കാശില്ലെന്ന് പറഞ്ഞ് ഒഴിയാന്‍ പാടില്ലെന്നും ഹൈകോടതി
Nov 21, 2022, 18:40 IST
ശ്രീനഗര്‍: (www.kvartha.com) വിവാഹിതനായ പുരുഷന് ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു കൊടുക്കാന്‍ ഉത്തരവാദിത്വമുണ്ടെന്ന് ജമ്മു കശ്മീര്‍ ഹൈകോടതി. കാശില്ലെന്നു പറഞ്ഞ് ചെലവു നല്‍കേണ്ട ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും ജസ്റ്റിസ് വിനോദ് ചാറ്റര്‍ജി കൗള്‍.
വിവാഹം കഴിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് അതാത് വ്യക്തിയാണ്. എന്നാല്‍ വിവാഹം കഴിച്ച് കുടുംബ ജീവിതത്തിലേക്കു പ്രവേശിച്ചു കഴിഞ്ഞാല്‍ അതിന്റെ ഉത്തരവാദിത്വം നിറവേറ്റിയേ പറ്റൂ. സമൂഹം പ്രതീക്ഷിക്കുന്നതും നിയമം ആവശ്യപ്പെടുന്നതുമായ ഉത്തരവാദിത്വത്തില്‍നിന്ന് ആ വ്യക്തിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും കോടതി പറഞ്ഞു.
പിരിഞ്ഞു ജീവിക്കുന്ന ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു നല്‍കണമെന്ന കീഴ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് ഹൈകോടതിയുടെ ഇത്തരം പരാമര്‍ശം. തന്റെ ബാധ്യതകള്‍ ഒന്നും കണക്കിലെടുക്കാതെയാണ് പന്ത്രണ്ടായിരം രൂപ ഭാര്യയ്ക്കും മക്കള്‍ക്കും നല്‍കണമെന്ന് കോടതി ഉത്തരവിട്ടതെന്ന് ഹര്‍ജിക്കാരന്‍ പറഞ്ഞു. ഭാര്യയും മക്കളും തിരിച്ചുവന്നാല്‍ സ്വീകരിക്കാമെന്നും ഇയാള്‍ കോടതിയെ അറിയിച്ചു.
ജോലി ചെയ്യാന്‍ ശേഷിയുള്ള ഒരാള്‍ ഭാര്യയെയും മക്കളെയും നോക്കണമെന്നുള്ളത് സമൂഹത്തിലെ അംഗീകരിക്കപ്പെട്ട കാര്യമാണെന്നും കോടതി നിരീക്ഷിച്ചു. വരുമാനമില്ലെന്നോ ജോലി ചെയ്യാനാവില്ലെന്നോ പറഞ്ഞ് ഇതില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ല. നേരത്തെ ഭാര്യയും മക്കളും തിരിച്ചുവരുന്നതിനെ ഹര്‍ജിക്കാരന്‍ എതിര്‍ത്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഹര്‍ജി തള്ളി.
Keywords: Married Man With Capacity To Earn Obligated To Maintain Wife and Children: J and K High Court, Jammu, Kashmir, Marriage, Children, Court, National, News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.