രഹസ്യബന്ധം കുടുംബാംഗങ്ങളെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി അയല്‍വാസിയായ യുവതിയെ ബലാത്സംഗം ചെയ്തുവെന്ന് പൊലീസ്; 2പേര്‍ കസ്റ്റഡിയില്‍

 


ഹൈദരാബാദ്: (www.kvartha.com 19.12.2021) രഹസ്യബന്ധം കുടുംബാംഗങ്ങളെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി അയല്‍വാസിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തുവെന്ന് പൊലീസ്. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു. ഹൈദരാബാദ് എസ് ആര്‍ നഗര്‍ സ്വദേശികളായ യുവാക്കളെയാണ് യുവതിയുടെ പരാതിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.

രഹസ്യബന്ധം കുടുംബാംഗങ്ങളെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി അയല്‍വാസിയായ യുവതിയെ ബലാത്സംഗം ചെയ്തുവെന്ന് പൊലീസ്; 2പേര്‍ കസ്റ്റഡിയില്‍

വിവാഹിതയായ യുവതിയാണ് പീഡനത്തിനിരയായത്. ഇരുവരും ചേര്‍ന്ന് യുവതിയെ ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ച് ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

നിര്‍മാണത്തൊഴിലാളിയായ യുവതിക്ക് ഒപ്പം ജോലിചെയ്യുന്ന ഒരാളുമായി രഹസ്യബന്ധമുണ്ടായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച യുവതി കാമുകനെ കാണാനായി പോയി. ഇതേസമയം അയല്‍ക്കാരായ രണ്ട് യുവാക്കള്‍ ഇവരെ കാണുകയും യുവതിയെ തടഞ്ഞുവെക്കുകയും ചെയ്തു. രഹസ്യബന്ധം കുടുംബാംഗങ്ങളെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് യുവതിയെ ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.

സംഭവത്തിന് പിന്നാലെ യുവതിയും കാമുകനും ജീവനൊടുക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ഡിസംബര്‍ 14-ന് ഇരുവരും വിക്രാബാദ് ജില്ലയിലെ വിജനമായ സ്ഥലത്തെത്തി കീടനാശിനി കഴിച്ചു. എന്നാല്‍ അസ്വസ്ഥത അനുഭവപ്പെട്ടതോടെ കാമുകന്‍ ബന്ധുവിനെ ഫോണില്‍ വിളിച്ച് വിവരമറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ സ്ഥലത്തെത്തി രണ്ടുപേരെയും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അപകടനില തരണംചെയ്തതിന് പിന്നാലെയാണ് യുവതി പീഡനം സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്. കീടനാശിനി കഴിച്ച കാമുകന്‍ ഇപ്പോഴും ചികിത്സയിലാണ്.

Keywords:  Married woman Molested in Hyderabad, Hyderabad, News, Local News, Molestation, Police, Complaint, National.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia