Miss Universe | വിശ്വസുന്ദരി പട്ടത്തിനായി ഇനി അമ്മമാര്‍ക്കും വിവാഹിതരായ സ്ത്രീകള്‍ക്കും മത്സരിക്കാം

 


ന്യൂഡെല്‍ഹി: (www.kvartha.com) വിശ്വസുന്ദരി പട്ടത്തിനായി ഇനി അമ്മമാര്‍ക്കും വിവാഹിതരായ സ്ത്രീകള്‍ക്കും മത്സരിക്കാം. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപോര്‍ട് ചെയ്തത്. അടുത്ത വര്‍ഷത്തെ മത്സരം മുതല്‍ ഇതു നിലവില്‍ വരുമെന്ന് സംഘാടകര്‍ അറിയിച്ചതായും റിപോര്‍ടില്‍ പറയുന്നു. പുതിയ തീരുമാനത്തോട് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Miss Universe | വിശ്വസുന്ദരി പട്ടത്തിനായി ഇനി അമ്മമാര്‍ക്കും വിവാഹിതരായ സ്ത്രീകള്‍ക്കും മത്സരിക്കാം

എന്നാല്‍ നിലവിലെ പ്രായപരിധി അതുപോലെ തുടരും. ഇതുവരെ 18-നും 28-നും ഇടയില്‍ പ്രായമുള്ള അവിവാഹിതരേയും കുട്ടികളില്ലാത്തവരേയും മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചിരുന്നുള്ളു. മിസ് യൂനിവേഴ്സ് നേടുന്ന കാലയളവില്‍ വിവാഹിതയാകരുതെന്നും ഗര്‍ഭിണിയാകരുതെന്നും നിബന്ധനയുമുണ്ട്.

തീരുമാനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായും നേരത്തേയുള്ള നിബന്ധനകള്‍ സ്ത്രീവിരുദ്ധം ആയിരുന്നുവെന്നും മിസ് യൂനിവേഴ്സ് 2020 കിരീടം നേടിയ ആന്‍ഡ്രിയ മെസ പറയുന്നു. നേതൃസ്ഥാനങ്ങളില്‍ വനിതകള്‍ എത്തുന്ന ഈ കാലത്ത് സുന്ദരിപ്പട്ടങ്ങള്‍ അമ്മമാര്‍ക്കും തുറന്നുകൊടുക്കേണ്ട സമയമാണിതെന്നും മെസ കൂട്ടിച്ചേര്‍ത്തു.

160 ലോകരാജ്യങ്ങളില്‍ നിന്നും പ്രവിശ്യകളില്‍ നിന്നുമായാണ് വിശ്വസുന്ദരി പട്ടത്തിന് മാറ്റുരയ്ക്കാന്‍ മത്സരാര്‍ഥികള്‍ എത്താറുള്ളത്. 2021-ല്‍ ഇന്‍ഡ്യയുടെ ഹര്‍നാസ് സന്ധുവാണ് വിശ്വസുന്ദരി പട്ടം നേടിയത്.

Keywords: Married Women In Miss Universe Pageant From 2023: Report, New Delhi, News, Media, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia