ചെലവ് കുറഞ്ഞ ഹൈബ്രിഡ് കാറുകള്‍ക്കായി മാരുതിയും സുസുക്കിയും കൈകോര്‍ക്കുന്നു

 


ന്യൂഡല്‍ഹി:   (www.kvartha.com 06.11.2016രാജ്യത്തെ കാര്‍നിര്‍മ്മാതാക്കളില്‍ പ്രഥമസ്ഥാനത്ത് നില്‍ക്കുന്ന മാരുതി സുസുക്കിയും മാതൃകമ്പനിയായ സുസുക്കി മോട്ടോറും ചെലവ് കുറഞ്ഞ ഒതുങ്ങിയ ഹൈബ്രിഡ് കാറുകള്‍ക്കായി കൈകോര്‍ക്കുന്നു. കാര്‍ വിപണിയിലെ തങ്ങളുടെ ആധിപത്യം നിലനിര്‍ത്തുന്നതിനായാണ് സുസുക്കി മോട്ടോഴ്‌സുമായി സഹകരിച്ച് ഇത്തരത്തിലൊരു വിപണിയൊരുക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. കൂടാതെ പരിസ്ഥിതി സൗഹാര്‍ദപരമായ കാറുകളായിരിക്കുമിതെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.
ചെലവ് കുറഞ്ഞ ഹൈബ്രിഡ് കാറുകള്‍ക്കായി മാരുതിയും സുസുക്കിയും കൈകോര്‍ക്കുന്നു
വലിയ വിലയുള്ള ഹൈബ്രിഡ് കാറുകള്‍ രാജ്യത്ത് പല കമ്പനികളും വിറ്റഴിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കുറഞ്ഞ ചെലവിലുള്ള ഹൈബ്രിഡ് കാറുകള്‍ക്കും രാജ്യത്ത് വലിയ ഡിമാന്റായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവ പറഞ്ഞു.

എന്നാല്‍ പദ്ധതി എപ്പോള്‍ പൂര്‍ത്തിയാക്കുമെന്നത് സംബന്ധിച്ച വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. മില്‍ഡ് ഹൈബ്രിഡ് ശ്രേണിയില്‍ എര്‍ട്ടിഗ MPV, പ്രീമിയം സെഡാന്‍ സിയാസ് എന്നീ രണ്ടു മോഡലുകള്‍ നേരത്തെ മാരുതി സുസുക്കി രാജ്യത്ത് അവതരിപ്പിച്ചിരുന്നു.

2020ഓടെ രാജ്യത്ത് ഓരോ വര്‍ഷവും 20 ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ വിറ്റഴിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ വില്‍പ്പന 16 ലക്ഷത്തിലെത്തിക്കാനുമാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia