അവിവാഹിതകളായ ബോക്‌സിംഗ് താരങ്ങളുടെ ഗര്‍ഭപരിശോധനയ്ക്ക് പിന്തുണയുമായി മേരികോം

 


ഡെല്‍ഹി: (www.kvartha.com 08.11.2014) അവിവാഹിതകളായ ബോക്‌സിംഗ് താരങ്ങളുടെ ഗര്‍ഭപരിശോധനയ്ക്ക് പിന്തുണയുമായി മേരികോം. വനിതാ ബോക്‌സര്‍മാരുടെ സുരക്ഷയ്ക്ക് ഗര്‍ഭപരിശോധന നല്ലതാണ്. താനും ഇത്തരം പരിശോധനകള്‍ക്ക് വിധേയമായിട്ടുണ്ടെന്നും മേരികോം പറഞ്ഞു.

ബോക്‌സിംഗ് അസോസിയേഷന്റെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി നടത്തുന്ന പരിശോധനകള്‍  ലോകത്താകമാനമുള്ള താരങ്ങള്‍ക്ക് നടത്തുന്നുണ്ടെന്നും  മേരികോം അഭിപ്രായപ്പെട്ടു.  അതിനാല്‍ ഇന്ത്യന്‍ ബോക്‌സിംഗ് ഫെഡറേഷനെ കുറ്റപ്പെടുത്തേണ്ട ആവശ്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അടുത്തയാഴ്ച കൊറിയയില്‍ ആരംഭിക്കുന്ന ലോക ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന അവിവാഹിതകളായ എട്ടു ഇന്ത്യന്‍ വനിതാ ബോക്‌സര്‍മാരെ ഗര്‍ഭപരിശോധനയ്ക്ക് വിധേയമാക്കാനുള്ള ബോക്‌സിംഗ് അസോസിയേഷന്റെ തീരുമാനം   ഏറെ വിവാദം ഉണ്ടാക്കിയിരുന്നു.

വിവാദത്തെ തുടര്‍ന്ന്  കേന്ദ്ര കായികമന്ത്രാലയം സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിരുന്നു. മാനദണ്ഡങ്ങള്‍ക്കനുസൃതമായല്ല പരിശോധനകള്‍ നടത്തുന്നതെന്ന് വ്യക്തമായാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്ന് കായിക മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.
അവിവാഹിതകളായ ബോക്‌സിംഗ് താരങ്ങളുടെ ഗര്‍ഭപരിശോധനയ്ക്ക് പിന്തുണയുമായി മേരികോം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Mary Kom Backs Pregnancy Tests of Boxers, Says It's for Safety, New Delhi, Protection, Criticism, Warning, Indian athletes, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia