കാറില്‍ തനിച്ചാണെങ്കില്‍ മാസ്‌ക് നിര്‍ബന്ധമില്ല; കോടതി ഇടപെടലിന് പിന്നാലെ കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റവുമായി ഡെല്‍ഹി സര്‍കാര്‍

 



ന്യൂഡെല്‍ഹി: (www.kvartha.com 05.02.2022) കോടതി ഇടപെടലിന് പിന്നാലെ കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തി ഡെല്‍ഹി സര്‍കാര്‍. കാര്‍ ഓടിക്കുമ്പോള്‍ വാഹനത്തില്‍ തനിയെ ആണെങ്കില്‍ ഇനി മാസ്‌ക് ധരിക്കേണ്ടെന്ന് സര്‍കാര്‍ വ്യക്തമാക്കി. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി ഡെല്‍ഹി ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് തീരുമാനം. 

കാറില്‍ തനിച്ചാണെങ്കില്‍ മാസ്‌ക് നിര്‍ബന്ധമില്ല; കോടതി ഇടപെടലിന് പിന്നാലെ കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റവുമായി ഡെല്‍ഹി സര്‍കാര്‍


കാറില്‍ തനിയെ ഇരിക്കുന്ന ആള്‍ മാസ്‌ക് ധരിച്ചില്ലെന്ന് കാണിച്ച് പിഴ ഈടാക്കിയതും കാറില്‍ അമ്മയ്‌ക്കൊപ്പമിരുന്ന് കാപ്പികുടിക്കുന്നതിനായി മാസ്‌ക് താഴ്ത്തിയ ആള്‍ക്ക് പിഴയിട്ടതും ഡെല്‍ഹിയില്‍ വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ചില നിയന്ത്രണങ്ങള്‍ വിചിത്രമെന്ന് കോടതി നിരീക്ഷണത്തിന് പിന്നാലെയാണ് തീരുമാനം. 

ഇത്തരം വിചിത്രമായ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചുകൂടേയെന്ന് ഡെല്‍ഹി ഹൈകോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. നേരത്തെ രാജ്യ തലസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞതോടെ ഡെല്‍ഹിയിലെ കോവിഡ് അനുബന്ധിയായ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയിരുന്നു.

Keywords:  News, National, India, New Delhi, Central Government, High Court, COVID-19, Vehicles, Car, Mask, Masks Not Needed For Those Driving Alone In Cars In Delhi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia