Masoor Dal | പോഷകങ്ങളുടെ കലവറ! ചുവന്ന പരിപ്പിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാമോ?

 


ന്യൂഡെൽഹി: (KVARTHA) മാംസാഹാരങ്ങളും ഫാസ്റ്റ് ഫുഡും തരംഗമായ ഇക്കാലത്തു പരിപ്പ് കഴിക്കുന്നവർ കുറവായിരിക്കാം. വ്യത്യസ്ത രുചി ഭേദങ്ങൾ തേടി പോവുമ്പോൾ ആരോഗ്യകരമായ ഭക്ഷണങ്ങളെ നിസാരപ്പെടുത്തുന്നവരാണ് പലരും. ശരീരത്തിന് ആവശ്യമായ പല തരം ഗുണങ്ങളാൽ സമ്പുഷ്ടമാണ് ചുവന്ന പരിപ്പ്. മസൂർ ദാൽ എന്നും ഇതിനെ പറയാറുണ്ട്.

Masoor Dal | പോഷകങ്ങളുടെ കലവറ! ചുവന്ന പരിപ്പിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാമോ?

പോഷകങ്ങൾ ഏറെ

നാരുകളാൽ സമ്പന്നമാണ് ചുവന്ന പരിപ്പ്. ശരീരത്തിലെ കൊളസ്‌ട്രോൾ നിയന്ത്രിതമാക്കുവാൻ ഇതിൽ അടങ്ങിയിട്ടുള്ള നാരുകൾക്ക് ശക്തിയുണ്ട്. ശരീരത്തിന് ആവശ്യമായ ഫൈബറും ധാരാളമുണ്ട്. കലോറിയും കുറഞ്ഞ അളവിൽ മാത്രമാണ് ഇതിൽ ഉള്ളത്‌. അതിനാൽ തടിയുള്ളവർക്കോ മെലിഞ്ഞവർക്കോ ആവശ്യത്തിന് കഴിക്കാവുന്നതാണ്. പ്രോടീനുകളുടെ കേന്ദ്രമാണ് ചുവന്ന പരിപ്പ്. 50 ഗ്രാം പരിപ്പിൽ 12 ഗ്രാം പ്രോടീൻ അടങ്ങിയിട്ടുണ്ട്.

കൂടാതെ ഇരുമ്പിന്റെയും ഉറവിടമാണ്. ഇതിൽ ധാരാളം മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്.
ചുവന്ന പരിപ്പ് ഫോളോട്ടിന്റെ ഉറവിടമായതിനാൽ സ്ത്രീകൾക്ക് ഗർഭാവസ്ഥയിൽ കഴിക്കുന്നത് ഫലപ്രദമാണ്. ഇത് പ്രസവിക്കുന്ന കുഞ്ഞിന്റെ ജനന വൈകല്യം തടയാനും കുഞ്ഞിന്റെ മസ്തിഷ്ക വികസനത്തിനും സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പരിപ്പിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകൾ ചർമത്തെ തിളക്കമുള്ളതാക്കുവാനും യുവത്വം നില നിർത്താനും സഹായിക്കുന്നു.

ഫൈബർ, മഗ്നീഷ്യം, ഫോളേറ്റ് എന്നിവ കൊണ്ട് സമ്പുഷ്ടമായതിനാൽ ഹൃദയ ആരോഗ്യം മെച്ചപ്പെടുത്താനും ചുവന്ന പരിപ്പ് മികച്ചതാണ്. മഗ്നീഷ്യം ശരീരത്തിലുടനീളം രക്തം, ഓക്സിജൻ, പോഷകങ്ങൾ എന്നിവയുടെ പ്രവർത്തനം നിയന്ത്രിതമാക്കുന്നു. രക്തധമനിയുടെ മതിലുകൾക്ക് കോട്ടം സംഭവിക്കാതെ കാക്കാനും പരിപ്പിൽ അടങ്ങിയിട്ടുള്ള ഫോളേറ്റ് സഹായകരമാകുന്നു.

ശരീരത്തിന് ഊർജം വർധിപ്പിക്കാനും ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമാക്കാനും ചുവന്ന പരിപ്പിന് കഴിവുണ്ട്. ഇത് രക്തത്തിലെ ഓക്സിജന്റെ വിതരണത്തിലും ഊർജ ഉൽപാദനത്തിലും പ്രധാന പങ്ക് വഹിക്കുന്നുവെന്നും പഠനങ്ങൾ പറയുന്നുണ്ട്. ഇരുമ്പിന്റെ അംശം ധാരാളം ഉള്ളതിനാൽ ഗർഭിണികൾക്കും കുട്ടികൾക്കും കൗമാരക്കാർക്കും ആർത്തവ സമയത്തു സ്ത്രീകൾക്കുമൊക്കെ പരിപ്പ് ആഹാരത്തിൽ ചേർക്കുന്നത് ഇരുമ്പിന്റെ അഭാവം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് സംരക്ഷണം നൽകും.

ചുവന്ന പരിപ്പിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും ധാതുക്കളും രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന അഭിവാജ്യ ഘടകമാണ്. ഇതിലെ ആന്റിഓക്സിഡന്റുകൾ ഫ്രീ റാഡിക്കലുകളെ നശിപ്പിക്കാനും കോശങ്ങൾക്കും ടിഷ്യൂകൾക്കും ഉണ്ടാകുന്ന പോരായ്മകൾ ഇല്ലാതാക്കാനും ഗുണം ചെയ്യുന്നു.

Keywords: News, Top-Headlines, News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, Masoor Dal, Masoor Dal: Health Benefits and Nutrition Value.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia