നോയിഡ: (www.kvartha.com) സെക്ടര്‍ 63ല്‍ സ്ഥിതി ചെയ്യുന്ന പതോളജി ലാബില്‍ വന്‍ തീപ്പിടുത്തം. പുലര്‍ചെയാണ് തീപിടിത്തമുണ്ടായത്. നിലവില്‍ ആളപായമൊന്നും റിപോര്‍ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. എത്രത്തോളം നാശനഷ്ടമാണ് ഉണ്ടായതെന്ന് വ്യക്തമല്ല.
വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ തീ അണച്ചതായി ഫയര്‍ ഓഫീസര്‍ ജിതേന്ദ്ര കുമാര്‍ സിംഗ് അറിയിച്ചു. തീപ്പിടുത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുന്നു.
ഈ മാസം ആദ്യം നോയിഡ സെക്ടര്‍ 3 ലെ പ്ലാസ്റ്റിക് ഫാക്ടറിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് വന്‍ തീപ്പിടുത്തമുണ്ടായിരുന്നു. തീ അണയ്ക്കാന്‍ നിരവധി ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയിരുന്നു. ഈ തീപ്പിടുത്തത്തിന്റെയും കാരണമോ നാശനഷ്ടത്തിന്റെ വ്യാപ്തിയോ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.