Fire | കൊല്‍കതയിലെ രാജ്ഭവന് സമീപം വന്‍ തീപ്പടിത്തം; ഒരാള്‍ക്ക് പരുക്ക്

 


കൊല്‍കത: (www.kvartha.com) രാജ്ഭവന് സമീപമുള്ള സറഫ് ഭവന്റെ മുകള്‍ നിലയില്‍ വന്‍ തീപ്പിടിത്തം. സറഫ് ഭവന്റെ മുകള്‍ നിലയിലാണ് തീപ്പിടിത്തമുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം ഒമ്പത് അഗ്‌നിശമന സേനാ യൂനിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതായാണ് റിപോര്‍ട്. 

സംഭവത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റെങ്കിലും മറ്റ് ആളപായമൊന്നും റിപോര്‍ട് ചെയ്തിട്ടില്ല. വിവരമറിഞ്ഞ് ഒമ്പത് അഗ്‌നിശമന സേനാ യൂനിറ്റുകള്‍ എത്തി തീ പൂര്‍ണമായി അണച്ചു. പരുക്കേറ്റയാളെ രാജ്ഭവന്‍ ഡിസ്‌പെന്‍സറിയിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചികിത്സ നല്‍കിയ ശേഷം തുടര്‍ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. 

Fire | കൊല്‍കതയിലെ രാജ്ഭവന് സമീപം വന്‍ തീപ്പടിത്തം; ഒരാള്‍ക്ക് പരുക്ക്

അതേസമയം തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Keywords: Kolkata, News, National, Injured, Fire, Massive Fire Near Raj Bhavan In Kolkata, One Injured.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia