മാതൃത്വം സ്ത്രീകളുടെ തൊഴിലിന് തടസമാകരുതെന്ന് സുപ്രീം കോടതി ജഡ്ജി; 'ജോലി സ്ഥലത്ത് ഗുണനിലവാരമുള്ള ശിശു സംരക്ഷണ സംവിധാനം ഉറപ്പാക്കാനാവണം'
Apr 3, 2022, 09:29 IST
ന്യൂഡെൽഹി: (www.kvartha.com 03.04.2022) മാതൃത്വം സ്ത്രീകളുടെ തൊഴിലിന് തടസമാകരുതെന്നും ജോലിസ്ഥലത്ത് ഗുണനിലവാരമുള്ള ശിശു സംരക്ഷണം ഉറപ്പാക്കുന്നത് സ്ത്രീ ശാക്തീകരണത്തിന് മാതൃത്വം തടസമാകില്ലെന്ന് ഉറപ്പാക്കുമെന്നും സുപ്രീം കോടതി ജസ്റ്റിസ് ബി വി നാഗരത്‌ന പറഞ്ഞു.
സ്ത്രീകളുടെ സമ്പൂർണവും തുല്യവുമായ പങ്കാളിത്തം കൂടാതെ ഒരു രാജ്യത്തിനോ സമൂഹത്തിനോ സമ്പദ്‌വ്യവസ്ഥയ്‌ക്കോ അതിന്റെ ലക്ഷ്യം കൈവരിക്കാനാവില്ലെന്ന് ഡെൽഹി ഹൈകോടതിയിലെ ഒരു ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു ജസ്റ്റിസ് നാഗരത്‌ന അഭിപ്രായപ്പെട്ടു. കൂടുതൽ അമ്മമാർ തൊഴിൽ മേഖലകളിൽ ചേരുന്നതിനും അതിൽ പങ്കാളികളാകുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിന് ഗുണനിലവാരമുള്ള ശിശുപരിപാലനം അത്യന്താപേക്ഷിതമാണെന്നും അവർ കൂട്ടിച്ചേർത്തു.
സ്ത്രീകളുടെ പ്രവേശനം വർധിച്ചിട്ടും അഭിഭാഷകവൃത്തി ഉൾപെടെയുള്ള തൊഴിൽ മേഖലകളിൽ നിന്ന് സ്ത്രീകൾ പുറത്തുപോകുന്നതിന്റെ നിരാശാജനകമായ പ്രവണതയും സുപ്രീം കോടതി ജഡ്ജി ചൂണ്ടിക്കാട്ടി. മാതാപിതാക്കളാകുമ്പോൾ ഒരു ബദൽ പരിചാരകന്റെ അഭാവമാണ് ഇതിന് പിന്നിലെ ഒരു കാരണമെന്ന് അവർ പറഞ്ഞു. രക്ഷാകർതൃത്വം ഒരു കൂട്ടുത്തരവാദിത്തമാണെങ്കിലും, കുട്ടികളെ വളർത്തുന്നത് മാതാവിന്റെ ഉത്തരവാദിത്തമാണെന്ന് ജഡ്ജിമാർ ഉൾപെടെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ആഴത്തിൽ വേരൂന്നിയ ഒരു ചിന്താഗതി ഉണ്ടെന്നും നാഗരത്‌ന കൂട്ടിച്ചേർത്തു.
Keywords: Maternity Should Not Be Barrier In Women's Career: Supreme Court Judge, Newdelhi, News, Top-Headlines, Women, Supreme Court, Judge, National.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.