Booked | ക്ലാസ് മുറിയില്‍ 15 കാരിയായ വിദ്യാര്‍ഥിനിക്ക് മുന്‍പില്‍ സ്വകാര്യ ഭാഗം കാണിച്ച് അധ്യാപകന്റെ ലൈംഗിക പീഡനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, കേസ്

 


ലക്‌നൗ: (KVARTHA) ക്ലാസ് മുറിയില്‍ 15 കാരിയായ വിദ്യാര്‍ഥിനിക്ക് നേരെ അധ്യാപകന്റെ ലൈംഗിക പീഡനം. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം. താന്‍ ധരിച്ചിരുന്ന പാന്റിന്റെ സിബ് അഴിച്ച് വിദ്യാര്‍ഥിനിക്ക് മുന്‍പില്‍ സ്വകാര്യ ഭാഗം കാണിക്കുകയായിരുന്നുവെന്നാണ് പരാതി. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

പൊലീസ് പറയുന്നത്: കോശികാലന്‍ മേഖലയിലെ ഒരു ഹൈസ്‌കൂളിലാണ് ക്രൂരമായ സംഭവമുണ്ടായത്. പ്രതി ഗോവിന്ദ് എന്ന അധ്യാപകനാണെന്ന് തിരിച്ചറിഞ്ഞു. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. പിടികൂടാന്‍ പൊലീസ് തിരച്ചില്‍ തുടങ്ങി.

ഈ ചൊവ്വാഴ്ച വൈകുന്നേരം ക്ലാസ് വിട്ട ശേഷം 15 കാരിയോട് അവിടെതന്നെ നില്‍ക്കാന്‍ അധ്യാപകന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് അധ്യാപകന്‍ വിദ്യാര്‍ഥിനിക്ക് നേരെ സ്വകാര്യ ഭാഗം പ്രദര്‍ശിപ്പിച്ചു. ഇതോടെ ആ മുറിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച കുട്ടിയെ അധ്യാപകന്‍ കയറിപ്പിടിച്ച് പീഡിപ്പിക്കുകയായിരുന്നു.

ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന ദളിത് വിദ്യാര്‍ഥിനിയെയാണ് അധ്യാപകന്‍ പീഡിപ്പിച്ചത്. സ്‌കൂളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നയാളാണ് അധ്യാപകന്‍. സംഭവം പുറത്തുപറഞ്ഞാല്‍ തന്റെ മേല്‍ ആസിഡ് ഒഴിക്കുമെന്നും കുടുംബത്തെ വകവരുത്തുമെന്നും അധ്യാപകന്‍ പറഞ്ഞെന്ന് വിദ്യാര്‍ഥിനി മൊഴി നല്‍കി.

ഇതിനിടെ പേടിച്ച് വിറച്ച്, സഹായത്തിനായി നിലവിളിച്ചപ്പോള്‍ ജാതി അധിക്ഷേപം ചൊരിഞ്ഞെന്നും കുട്ടി പറഞ്ഞു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് പ്രതിക്കായി തിരച്ചില്‍ നടത്തുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Booked | ക്ലാസ് മുറിയില്‍ 15 കാരിയായ വിദ്യാര്‍ഥിനിക്ക് മുന്‍പില്‍ സ്വകാര്യ ഭാഗം കാണിച്ച് അധ്യാപകന്റെ ലൈംഗിക പീഡനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, കേസ്



Keywords: News, National, National-News, Regional-News, Local-News, Uttar Pradesh News, Mathura News, School Teacher, Assaulted, Student, Case, Registered, CCTV, Footage, Viral, Booked, Police, Complaint, Mathura School Teacher Assaulted At Student, Case Registered After CCTV Footage Goes Viral.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia