Compensation | 'അനുയോജ്യമായ വരനെ കണ്ടെത്തി നല്‍കിയില്ല; വ്യാജ പ്രൊഫൈലുകള്‍ പങ്കുവെച്ചു'; മാട്രിമോണിയല്‍ സ്ഥാപനം 55,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി

 


ചണ്ഡീഗഡ്: (www.kvartha.com) പെണ്‍കുട്ടിക്ക് അനുയോജ്യമായ ഇണയെ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 55,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ചണ്ഡീഗഡിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍ വിവാഹ ഏജന്‍സിയോട് ഉത്തരവിട്ടു. പതോളജിയില്‍ എംഡിയായ തന്റെ മകള്‍ക്ക് വേണ്ടി അനുയോജ്യമായ വരനെ കണ്ടെത്തുന്നതിനായി സമീപിച്ച 'വെഡിംഗ് വിഷ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്ഥാപനം കബളിപ്പിച്ചതായി കാണിച്ച് മൊഹാലിയിലെ അമ്രിക് സിംഗ് എന്നയാളാണ് കമീഷനെ സമീപിച്ചത്.
         
Compensation | 'അനുയോജ്യമായ വരനെ കണ്ടെത്തി നല്‍കിയില്ല; വ്യാജ പ്രൊഫൈലുകള്‍ പങ്കുവെച്ചു'; മാട്രിമോണിയല്‍ സ്ഥാപനം 55,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി

'ഒമ്പത് മാസത്തിനുള്ളില്‍ പങ്കാളിയെ കണ്ടെത്തുന്നതിനായി 21 പ്രൊഫൈലുകള്‍ ലഭ്യമാക്കുമെന്ന് കംപനി വാഗ്ദാനം ചെയ്തു, എന്നാല്‍ ഇത് നടക്കാതെ വന്നപ്പോള്‍, ഒക്ടോബര്‍ എട്ടിന് അവര്‍ കരാര്‍ നീട്ടി 10 പ്രൊഫൈലുകള്‍ അധികമായി വാഗ്ദാനം ചെയ്തു, തുടര്‍ന്ന് ജൂലൈ 24 ന് അവര്‍ ആറ് പ്രൊഫൈലുകള്‍ കൂടി ലഭ്യമാക്കി. എന്നാല്‍ വാഗ്ദാനം ചെയ്ത പ്രൊഫൈലുകള്‍ ഉചിതമായിരുന്നില്ല. മാത്രമല്ല ഒരേ പ്രൊഫൈലുകള്‍ ആവര്‍ത്തിച്ച് അയക്കുകയും ചെയ്തു. തന്നെയുമല്ല ചിലത് വ്യാജവുമായിരുന്നു', പരാതിയില്‍ പറയുന്നു.

ഏജന്‍സി ആരോപണങ്ങള്‍ തള്ളിയെങ്കിലും സ്ഥാപനം നല്‍കിയ പ്രൊഫൈലുകള്‍ തെറ്റാണെന്നും പരാതിക്കാരന്റെ അഭ്യര്‍ഥനകളും തെരഞ്ഞെടുത്തവയും അവര്‍ അവഗണിച്ചുവെന്നും ഇമെയിലുകളില്‍ നിന്ന് വ്യക്തമാണെന്ന് കമീഷന്‍ ഉത്തരവില്‍ പറഞ്ഞു. തുടര്‍ന്നാണ് നഷ്ടപരിഹാരത്തിന് ഉത്തരവിട്ടത്.

You Might Also Like:

Keywords:  Latest-News, National, Top-Headlines, Punjab, Court Order, Court, Verdict, Compensation, Matrimonial, Matrimonial firm ordered to pay Rs 55K to Mohali resident for failing to find suitable match, sharing fake profiles.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia