'ഖുതബ് മിനാർ കോംപ്ലക്സിലെ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ ശരിയായ സ്ഥലത്ത് സൂക്ഷിക്കണം'; ആവശ്യവുമായി കോടതിയിൽ ഹർജി; കേസ് ബുധനാഴ്ച പരിഗണിക്കും
Apr 12, 2022, 11:14 IST
ന്യൂഡെൽഹി: (www.kvartha.com 12.04.2022) ഖുതബ് മിനാർ കോംപ്ലക്സിലെ ഖുവ്വതുൽ ഇസ്ലാം മസ്ജിദ് സമുച്ചയത്തിൽ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ സൂക്ഷിച്ചിരിക്കുന്നുവെന്നും അത് ശരിയായ സ്ഥലത്ത് സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഡെൽഹിയിലെ സാകേത് കോടതിയിൽ ഹർജി. കേസിൽ കോടതി ബുധനാഴ്ച വാദം കേൾക്കും.
സമുച്ചയത്തിൽ രണ്ട് ഗണപതി വിഗ്രഹങ്ങൾ കിടക്കുന്നുണ്ടെന്നും ഇത് കോടിക്കണക്കിന് ആളുകളുടെ മതവികാരം വ്രണപ്പെടുത്തുന്നുവെന്നും കാണിച്ച് അഭിഭാഷകൻ ഹരിശങ്കർ ജെയിൻ ആണ് സാകേത് കോടതിയിൽ അപേക്ഷ നൽകിയത്. ഗണേശ വിഗ്രഹങ്ങൾ ദേശീയ മ്യൂസിയത്തിൽ സൂക്ഷിക്കുന്നതിനുപകരം പരിസരത്ത് ശരിയായ സ്ഥലത്ത് സൂക്ഷിക്കണമെന്നാണ് ആവശ്യം. ഗണേശ വിഗ്രഹങ്ങൾ സംബന്ധിച്ച് ദേശീയ സ്മാരക അതോറിറ്റി, എഎസ്ഐക്ക് നൽകിയ നിർദേശപ്രകാരം നടപടി വേണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
വിഷ്ണു, ഗണേശൻ, ശിവൻ, ഗൗരി, സൂര്യൻ, ഹനുമാൻ എന്നിവരുൾപ്പെടെ 27 ക്ഷേത്രങ്ങളിലെ മറ്റ് ദേവതകളുടെ വിഗ്രഹങ്ങൾ ഉണ്ടെന്ന് പറഞ്ഞു ജൈന തീർത്ഥങ്കരനായ ഋഷഭദേവ് നേരത്തെ സമർപിച്ച ഒരു ഹർജിയും ഈ കേസിൽ കോടതി ബുധനാഴ്ച പരിഗണിക്കും.
അതേസമയം, 73 മീറ്റർ ഉയരമുള്ള കെട്ടിടം വിഷ്ണുവിന്റെ ക്ഷേത്രത്തിന് മുകളിലാണ് നിർമിച്ചതെന്നും പ്രസ്തുത ക്ഷേത്രം ഒരു ഹിന്ദു ഭരണാധികാരിയുടെ കാലത്ത് നിർമിച്ചതാണെന്നും വിശ്വഹിന്ദു പരിഷത്ത് ദേശീയ വക്താവ് വിനോദ് ബൻസാൽ അവകാശപ്പെട്ടു. മുസ്ലീം ഭരണാധികാരി വന്നപ്പോൾ 27 ഹിന്ദു-ജൈന ക്ഷേത്രങ്ങൾ തകർത്തതിന് ശേഷം ലഭിച്ച വസ്തുക്കൾ ഉപയോഗിച്ച് അതിന്റെ ഭാഗങ്ങൾ പുനർനിർമിക്കുകയും പേര് ഖുവ്വതുൽ ഇസ്ലാം എന്നാക്കി മാറ്റുകയും ചെയ്തുവെന്ന് അദ്ദേഹത്തെ ഉദ്ധരിച്ച് പിടിഐ റിപോർട് ചെയ്തു.
< !- START disable copy paste -->

Keywords: Matter of idols of gods and goddesses in Qutub Minar reached Delhi Saket court, National, Newdelhi, News, Top-Headlines, Temple, Muslim, Report, Case, Hindu, Religion, Statue.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.